Gold Rate in Kerala Today: കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 27,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,480 രൂപയാണ്. ഇന്നലെ പവന് 28,080 രൂപയായിരുന്നു. ഗ്രാമിന് 3,510 രൂപയും. മൂന്നു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുമ്പോഴാണ് ഇന്നലെ വില കൂടിയത്. രാജ്യാന്തര വിപണിയിലെ വില വർധനവമാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയർത്തിയത്. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്.

തമിഴ്നാട്ടിൽ സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 3,697 രൂപയാണ് ഇന്നത്തെ വില. പവന് 29,576 രൂപയാണ്. ഇന്നലെ ഗ്രാമിന് 3,637 രൂപയായിരുന്നു. പവന് 29096 രൂപയും. ചൊവ്വാഴ്ച ഗ്രാമിന് 3,612 രൂപയും പവന് 28,896 രൂപയുമായിരുന്നു.

കർണാടകയിലും സ്വർണവില കൂടിയിട്ടുണ്ട്. ഗ്രാമിന് 3,565 രൂപയാണ് ഇന്നത്തെ വില. പവന് 28,520 രൂപയും. കർണാടകയിൽ സ്വർണവിലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ലായിരുന്നു. ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു സ്വർണവില.

കേരളത്തിൽ ഈ മാസമാദ്യം സ്വർണവില സർവകാല റെക്കോർഡിലുമെത്തി. സെപ്റ്റംബർ നാലിന് 29,120 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 3,640 രൂപയും.

Read Here: Gold Rate in Kerala (27 September 2019): സ്വർണ വില കൂടി, പവന് 27,92 രൂപ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.