Gold Rate in Kerala Today: കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 28,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,510 രൂപയാണ്. പവന് 160 രൂപയാണ് കൂടിയത്. ഗ്രാമിന് കൂടിയത് 20 രൂപ. കഴിഞ്ഞ മൂന്നു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. പവന് 27,920 രൂപയും ഗ്രാമിന് 3,490 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ വില വർധനവമാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയർത്തിയത്.

തമിഴ്നാട്ടിലും സ്വർണവില കൂടിയിട്ടുണ്ട്. ഗ്രാമിന് 3,637 രൂപയാണ് ഇന്നത്തെ വില. പവന് 29096 രൂപയാണ്. ഇന്നലെ ഗ്രാമിന് 3,612 രൂപയും പവന് 28,896 രൂപയുമായിരുന്നു. കർണാടകയിൽ സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമാണ് ഇന്നത്തെ സ്വർണവില. ഇന്നലെയും ഇതേ വിലയിലാണ് സ്വർണ വ്യാപാരം നടന്നത്.

കേരളത്തിൽ ഈ മാസമാദ്യം സ്വർണവില സർവകാല റെക്കോർഡിലുമെത്തി. സെപ്റ്റംബർ നാലിന് 29,120 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 3,640 രൂപയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.