Gold Rate in Kerala Today: കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 27,920 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 3,490 രൂപയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇതേ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിൽ വില ഉയരാതിരിക്കാൻ ഇടയാക്കിയത്.

തമിഴ്നാട്ടിൽ ഗ്രാമിന് 3,610 രൂപയും പവന് 28,880 രൂപയുമാണ് ഇന്നത്തെ വില. കർണാടകയിൽ ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് സ്വർണവില.

ഈ മാസമാദ്യം സ്വർണവില സർവകാല റെക്കോർഡിലുമെത്തി. സെപ്റ്റംബർ നാലിന് 29,120 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 3,640 രൂപയും. സെപ്റ്റംബർ 20 ന് 27,680 രൂപയിലെത്തി. സെപ്റ്റംബർ 21 ന് രാവിലെ പവന് 27,800 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം 27,920 രൂപയായി ഉയർന്നു.

Read Here: Kerala News Live Updates: പാലാരിവട്ടം പാലം: അഴിമതിയിൽ മുഖ്യ പങ്ക് കരാർ കമ്പനി എംഡിക്കെന്ന് സർക്കാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.