കോവിഡ് ഡിസ്‌ചാര്‍ജ് മാനദണ്ഡങ്ങളില്‍ മാറ്റം; ലക്ഷ്യം ഗുരുതരാവസ്ഥയിലുള്ളവരുടെ ചികിത്സ

ഇന്നു പ്രാബല്യത്തില്‍ വന്ന പുതിയ ഡിസ്ചാര്‍ജ് മാനദണ്ഡമനുസരിച്ച് നേരിയ തോതില്‍ രോഗമുള്ളവരെ 72 മണിക്കൂറോളം രോഗലക്ഷണമില്ലെങ്കില്‍ ആര്‍എടി നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം

coronavirus, coronavirus kerala, covid-19, covid-19 kerala, kerala covid new discharge guidelines,kerala covid treatment hospital beds, kerala covid beds, kerala covid numbers, kerala covid death toll, Kerala covid news, pinarayi vijayan, ie malayalam

തിരുവനന്തപുരം: കോവിഡ് -19 കേസുകള്‍ ഉയരുന്നത് ആരോഗ്യസംവിധാനങ്ങള്‍ക്കു വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍, നേരിയ തോതിലും തീഷ്ണത കുറഞ്ഞതുമായ തരത്തിൽ രോഗം ബാധിച്ചവരെ ദ്രുത ആന്റിജന്‍ ടെസ്റ്റി(ആര്‍എടി)നു വിധേയമാക്കാതെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനവുമായി കേരളം. തീവ്രപരിചരണം വേണ്ട രോഗികളുടെ ചികിത്സയ്ക്കു കിടക്കകൾ ഉറപ്പുവരുത്തുകയാണു ലക്ഷ്യം.

ഇന്നു പ്രാബല്യത്തില്‍ വന്ന പുതിയ ഡിസ്ചാര്‍ജ് മാനദണ്ഡമനുസരിച്ച് നേരിയ തോതില്‍ രോഗമുള്ളവരെ 72 മണിക്കൂറോളം രോഗലക്ഷണമില്ലെങ്കില്‍ ആര്‍എടി നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. ഇത്തരം വിഭാഗത്തിലുള്ളവര്‍ ഡിസ്ചാര്‍ജ് ചെയ്താലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ദിവസം മുതല്‍ 17 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണം. മൂന്ന് ദിവസത്തേക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ തീഷ്ണത കുറഞ്ഞ വിഭാഗത്തിലുള്ളവരെയും ആര്‍എടി ഇല്ലാതെ ഡിസ്ചാര്‍ജ് ചെയ്യാം. അവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയണമെന്നു മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കാര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന്റെ പതിനാലാം ദിവസം ടെസ്റ്റ് ചെയ്യണമെന്നു മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. ഫലം നെഗറ്റീവാകുന്ന രോഗികളെ മൂന്ന് ദിവസത്തേക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.

Also Read: ഉത്തരേന്ത്യയിലുള്ള അവസ്ഥ ഇവിടെയും വരാൻ സാധ്യത കൂടുതൽ; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കൂടാതെ, രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനുശേഷമുള്ള 14 ദിവസത്തിനുമുമ്പ് രോഗികള്‍ ചികിത്സയില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കില്‍, അവരെ ആശുപത്രികളില്‍നിന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു മാറ്റാം. ആരോഗ്യപരമായി സ്ഥിരതയുള്ള രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ചെയ്യാവുന്നതാണ്. രോഗികള്‍ നെഗറ്റീവ് ആകുന്നതുവരെ ദ്രെുതി ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കാം. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ടെസ്റ്റ് തുടരണം.

നേരത്തെ രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ദ്രുത ആന്റിജന്‍ ടെസ്റ്റ് നടത്താനായിരുന്നു ഡിസ്ചാര്‍ജ് മാര്‍നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആശുപത്രി പരിചരണം വേണ്ട സജീവമായ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് ഡിസ്ചാര്‍ജ് മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇത് ഗുരുതരമായ വിഭാഗത്തില്‍ വര്‍ധിച്ചുവരുന്ന രോഗികള്‍ക്ക് ആശുപത്രി സൗകര്യം ഉറപ്പാക്കുന്നു.

ഇന്നു വരെ സംസ്ഥാനത്ത് 2.18 ലക്ഷം സജീവ കേസുകളാണുള്ളത്. ഇതില്‍ 19,565 രോഗികള്‍ ആശുപത്രികളിലാണ്. ഇവരില്‍ 1312 പേര്‍ ഐസിയുവിലും 419 പേര്‍ വെന്റിലേറ്ററിലുമാണ്. ഏപ്രില്‍ ഏഴിനു സംസ്ഥാനത്ത് ആശുപത്രികളിലോ കോവിഡ് -19 ചികിത്സാകേന്ദ്രങ്ങളിലോ ആയി 4,725 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെന്റിലേറ്ററുകളില്‍ 137 പേര്‍ ഉള്‍പ്പെടെ 533 രോഗികള്‍ മാത്രമാണ് ഐസിയുവിലുണ്ടായിരുന്നത്.

Also Read: കേരളത്തിലെ കോവിഡ് ഹോട്സ്പോട്ടുകൾ എങ്ങനെ അറിയാം?

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി ബാധിച്ച എറണാകുളം, കോഴിക്കോട് ജില്ലകളിലായി 65,000 സജീവ കേസുകളുണ്ട്. എറണാകുളത്ത് കോവിഡ് രോഗികള്‍ക്കായി 1,095 കിടക്കകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ചിട്ടുള്ള 2181 കിടക്കകളില്‍ 1,086 എണ്ണത്തിലും രോഗകളുണ്ട്്. ഗുരുതര വിഭാഗത്തിലുള്ള രോഗികളെ പരിചരിക്കാന്‍ 149 കിടക്കകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.

കോഴിക്കോട്ട് സര്‍ക്കാര്‍ ആശുപത്രികളിലെ 858 കിടക്കകളില്‍ 544 ഉം നിറഞ്ഞു. സ്വകാര്യമേഖലയില്‍, കോവിഡിനുള്ള 1446 കിടക്കകളില്‍ 1014 എണ്ണത്തില്‍ രോഗികളുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: To free up beds for critical care kerala to discharge moderate patients without rapid test

The moderation of comments is automated and not cleared manually by malayalam.indianexpress.com