തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയസാധ്യതയിൽ ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ. കെപിസിസി നേതൃയോഗത്തിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് താൻ ആശങ്ക അറിയിച്ചെന്ന വാർത്ത ടി.എന്‍.പ്രതാപന്‍ നിഷേധിച്ചു. 25,000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തിൽ യുഡിഎഫ്​ വിജയിക്കുമെന്നും പ്രതാപൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

തൃശൂരിൽ നരേന്ദ്രമോദിക്ക് എതിരായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടി.എൻ.പ്രതാപൻ പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം തൃശൂരിൽ യുഡിഎഫിന് ലഭിക്കും. ഇടത് പക്ഷം രണ്ടാം സ്ഥാനത്തായിരിക്കുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്ന് പ്രതാപൻ പറഞ്ഞതായായിരുന്നു ഇന്നലെ പുറത്ത് വന്ന വാർത്തകൾ. വി​ചാ​രി​ക്കാ​ത്ത അ​ടി​യൊ​ഴു​ക്കു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നു പ​റ​ഞ്ഞ പ്ര​താ​പ​ൻ ഒ​രു​പ​ക്ഷേ നെ​ഗ​റ്റീ​വ് വാ​ർ​ത്ത​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read: തൃശൂരില്‍ സുരേഷ് ഗോപി തിളങ്ങി; താന്‍ തോറ്റ് പോയേക്കാമെന്ന ആശങ്ക അറിയിച്ച് ടി.എന്‍.പ്രതാപന്‍

ആർഎസ്എസിന്റെ പ്രവർത്തനം ശക്തമായിരുന്നു. ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാം. വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും പ്രതാപൻ പറഞ്ഞതായി വാർത്ത പുറത്ത് വന്നിരുന്നു. രാഹുൽ ഗാന്ധി കേരളത്തില്‍ വന്നതി​​​ന്റെ ഇര താനാണ്​. രാഹുൽ വന്നതോടെയാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ നിന്ന്​ വയനാട്ടിലേക്ക് പോയത്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ തൃശൂരിൽ ഒന്നരലക്ഷം വോട്ട്​ ഭൂരിപക്ഷത്തിന്​ താന്‍ വിജയിക്കുമായിരുന്നതായി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായി.

എന്നാൽ ഈ വാർത്തകളെല്ലാം പൂർണമായും നിഷേധിച്ച ടി.എൻ.പ്രതാപൻ താൻ വിജയിക്കുമെന്ന പ്രതീക്ഷയും അറിയിച്ചു. മാധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.