കൊച്ചി: സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ നജ്മൽ ബാബു എന്ന ടി.എൻ ജോയ് (70) നിര്യാതനായി. കൊടുങ്ങല്ലൂരിലെ സ്വാകാര്യ ആശുപത്രിയിൽ രാത്രിയോടെയായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യകാല നക്സലെറ്റ് പ്രവർത്തകരിൽ ഒരാളായ ടി.എൻ ജോയ് രാഷ്ട്രീയചിന്തകന്‍, മുന്‍ നക്‌സലൈറ്റ് നേതാവ്, സാമൂഹ്യപ്രവര്‍ത്തകന്‍, ദാര്‍ശനികന്‍ എന്നീ പല നിലകളിലാണ് അറിയപ്പെട്ടിരുന്നത്.

അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിയുകയും കൊടിയ പീഢനങ്ങൾ അനുഭവിക്കുകയും ചെയ്തയാളാണ് ടി എൻ ജോയ്. അടിയന്തരാവസ്ഥ കാലത്തെ തടവുകർക്ക് പെൻഷൻ നൽകണമെന്ന ആവശ്യമുന്നയിച്ചവരിൽ അദ്ദേഹം മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തിനായി പോരാടിയവരാണ് അടിയന്തരാവസ്ഥകാലത്തെ തടവുകാർ എന്ന് വാദിച്ച ഇക്കാര്യം ചൂണ്ടികാട്ടി മാറി മാറി വന്ന എല്ലാ സർക്കാരുകളെയും സമീപിച്ചിരുന്നു.

സാമൂഹിക രംഗങ്ങളിൽ വളരെ സജീവമായിരുന്ന അദ്ദേഹം കൊടുങ്ങല്ലൂരിലെ ക്യാൻസർ രോഗികളുടെ ശുശ്രൂഷ മേഖലയിലെ സ്വാന്തന ചികിത്സ രംഗത്തും മുന്നണിയിൽ തന്നെയുണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൻെറ സ്ഥാപകരിലൊരാളാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് നജ്മൽ ബാബു എന്നറിയപ്പെടാൻ തുടങ്ങിയത്.

കൂടുതൽ വായിക്കാം: ലോകത്തെ സൌന്ദര്യപ്പെടുത്താൻ ശ്രമിച്ച ഒരാൾ

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ