കൊടുങ്ങല്ലൂർ: പ്രമുഖ നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി.എൻ.ജോയിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 12 മുതൽ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. വൈകിട്ട് മൂന്നു മുതൽ മൃതദേഹം കൊടുങ്ങല്ലൂർ പൊലീസ് മൈതാനിയിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് അഞ്ചിന് സംസ്കാരം നടക്കും.

ഇന്നലെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയോടെയാണ് ടി.എൻ.ജോയ് (70) അന്തരിച്ചത്. കേരളത്തിലെ ആദ്യകാല നക്സലെറ്റ് പ്രവർത്തകരിൽ ഒരാളായ ടി.എൻ.ജോയ് രാഷ്ട്രീയചിന്തകന്‍, മുന്‍ നക്‌സലൈറ്റ് നേതാവ്, സാമൂഹ്യപ്രവര്‍ത്തകന്‍, ദാര്‍ശനികന്‍ എന്നീ പല നിലകളിലാണ് അറിയപ്പെട്ടിരുന്നത്.

അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിയുകയും കൊടിയ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്തയാളാണ് ടി.എൻ.ജോയ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. അവിവാഹിതനാണ്.

സാമൂഹിക രംഗങ്ങളിൽ വളരെ സജീവമായിരുന്ന അദ്ദേഹം കൊടുങ്ങല്ലൂരിലെ ക്യാൻസർ രോഗികളുടെ ശുശ്രൂഷ മേഖലയിലെ സ്വാന്തന ചികിത്സ രംഗത്തും മുന്നണിയിൽ തന്നെയുണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ചതിന് ശേഷമാണ് നജ്മൽ ബാബു എന്നറിയപ്പെടാൻ തുടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ