scorecardresearch

കേരളം വിതുമ്പി: നമുക്കായ് 'നിക്ഷേപ കുടുക്ക' പൊട്ടിച്ച് ചെന്നൈക്കാരി മിടുക്കി

സൈക്കിള്‍ വാങ്ങാനായി നാല് വര്‍ഷമായി സ്വരൂപിച്ച് കൂട്ടിയിരുന്ന പണമാണ് അനുപ്രിയ എന്ന രണ്ടാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് കൈമാറുന്നത്

സൈക്കിള്‍ വാങ്ങാനായി നാല് വര്‍ഷമായി സ്വരൂപിച്ച് കൂട്ടിയിരുന്ന പണമാണ് അനുപ്രിയ എന്ന രണ്ടാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് കൈമാറുന്നത്

author-image
WebDesk
New Update
കേരളം വിതുമ്പി: നമുക്കായ് 'നിക്ഷേപ കുടുക്ക' പൊട്ടിച്ച് ചെന്നൈക്കാരി മിടുക്കി

ചെന്നൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ നാല് വര്‍ഷത്തെ നിക്ഷേപമായ 9,000 രൂപ നല്‍കി തമിഴ്നാട്ടില്‍ നിന്നുളള പെണ്‍കുട്ടി. സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച് കൂട്ടിയിരുന്ന പണമാണ് അനുപ്രിയ കേരളത്തെ സഹായിക്കാനായി ഉപയോഗിച്ചത്. കേരളത്തിന് പുറത്തു നിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നുമുളള നിരവധി പേര്‍ കേരളത്തെ സഹായിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും നിരവധി പേര്‍ കേരളത്തിന് സഹായഹസ്തം നീട്ടുകയും ചെയ്തു. പല സന്നദ്ധ സംഘടനകളും സര്‍ക്കാരും സിനിമാ താരങ്ങളും സാധാരണക്കാരും തങ്ങള്‍ക്ക് കഴിയുന്നത്രയും സഹായം കേരളത്തിനായി വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

Advertisment

കേരളത്തിലെ അവസ്ഥ കണ്ടറിഞ്ഞ രണ്ടാം ക്ലാസുകാരി അനുപ്രിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുളള സഹായനിധിയിലേക്ക് സംഭാവന ചെയ്യാനാണ് അനുപ്രിയ തന്റെ നിക്ഷേപ കുടുക്കകള്‍ പൊട്ടിച്ചത്. അനുപ്രിയയുടെ പ്രവൃത്തി പുറത്തറിഞ്ഞതോടെ നിരവധി പേരാണ് കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോഴ്സ് കമ്പനിയും ഉണ്ടായിരുന്നു. അനുപ്രിയയ്ക്ക് പുതിയ ഹീറോ സൈക്കിള്‍ നല്‍കുമെന്ന് കമ്പനി ട്വിറ്ററില്‍ വാഗ്‌ദാനം ചെയ്തു.

Advertisment

കൂടാതെ ഓരോ വര്‍ഷവും അനുപ്രിയയ്ക്ക് ഓരോ പുതിയ സൈക്കിള്‍ കൊടുക്കാന്‍ തയ്യാറാണെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പങ്കജ് എം.മുംജാല്‍ പറഞ്ഞു. ജീവിതകാലം മുഴുവനും ഓരോ വര്‍ഷവും അനുപ്രിയയ്ക്ക് സൈക്കിള്‍ തരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മുംജാല്‍ പറഞ്ഞു. ഇതിന് പിന്നാലെ ട്വിറ്ററില്‍ അനുപ്രിയയ്ക്ക് സൈക്കിള്‍ വാഗ്‌ദാനം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി.

Kerala Kerala Floods Chennai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: