മലപ്പുറം: തിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകത്തില്‍ ആറ് പേർ അറസ്റ്റിൽ. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്ന് പേരും സഹായിച്ച മൂന്നു പേരുമാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായവർ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് സൂചന. മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കേസിലെ രണ്ടാംപ്രതിയായ വിപിനെ കൊലപെടുത്തിയതെന്ന് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് സമ്മതിച്ചു. കൊലപാതത്തിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.