തിരൂർ: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി വിപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. തിരൂർ സ്വദേശി സിദ്ദിഖ്, ആലത്തിയൂർ സ്വദേശി സാബിനു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും എസ്ഡിപിഐയുടെ സജീവ പ്രവർത്തകരാണ്. ഇവരെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
