മലപ്പുറം: തിരൂരിൽ ഒരു കുടുംബത്തിലെ ആറു കുട്ടികൾ മരിച്ചതിൽ ദുരൂഹതയില്ലെന്ന് ഡോക്ടർ. കുട്ടികൾക്ക് ജനിതക രോഗമായ സിഡ്സ് ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നതായി കുഞ്ഞുങ്ങളെ ചികിത്സിച്ച ശിശുരോഗ വിദഗ്‌ധൻ ഡോ.കെ.നൗഷാദ് പറഞ്ഞു. മരണകാരണം അറിയാാൻ കുട്ടികളുടെ മാതാപിതാക്കൾ തന്റെ അടുത്ത് എത്തിയിരുന്നുവെന്നും അമൃത ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാമത്തെ കുഞ്ഞിനെ രക്ഷിതാക്കളുടെ കൂടി ആവശ്യപ്രകാരം വിദഗ്ധ പരിശോധനയ്ക്കായി അമൃത ആശുപത്രിയിലെ ജനറ്റിക് രോഗ വിഭാഗത്തിലേക്ക് കൊണ്ടുപോയി. പിന്നീട് കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ‘സിഡ്‌സ്’ (സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം) എന്ന രോഗമാണ് കുട്ടികള്‍ക്ക് ഉണ്ടായിരുന്നതായി സംശയം. ഉറക്കത്തില്‍ കുട്ടികള്‍ മരണപ്പെടുന്നതാണ് ഇത്. ഒരു കുടുംബത്തിലെ കുട്ടികള്‍ക്കെല്ലാം ഇത് ഉണ്ടാവാം. സാധാരണ സിഡ്സ് എന്ന ജനിതകരോഗമുണ്ടായാൽ ഒരു വയസ്സിനുള്ളിൽ മരണം സംഭവിക്കും, എന്നാൽ ഒരു കുട്ടി 4 വയസ്സുവരെ ജീവിച്ചത് അദ്ഭുതമാണെന്നും ഡോക്ടർ പറഞ്ഞു. മരിച്ച ആറ് കുട്ടികളിൽ രണ്ട് കുട്ടികളെയാണ് നൗഷാദ് ചികിത്സിച്ചിരുന്നത്.

Read Also: കണ്ണൂരിൽ ഒന്നര വയസുകാരനെ കൊന്നത് അമ്മ തനിച്ച്, ഭർത്താവിനും കാമുകനും പങ്കില്ല: പൊലീസ്

ഇന്നലെ മരിച്ച മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വഭാവികതയില്ലെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.  മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകൾ അടച്ചുള്ള അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

ഒൻപതു വർഷത്തിനിടെയാണ് ആറു കുട്ടികൾ മരിച്ചത്. മരിച്ചതിൽ നാലു പേർ പെൺകുട്ടികളും മൂന്നുപേർ ആൺകുട്ടികളുമാണ്. അഞ്ച് കുട്ടികൾ ഒരു വയസിന് താഴെ പ്രായമുളളപ്പോഴാണ് മരിക്കുന്നത്. ഒരു കുട്ടി നാലര വയസുളളപ്പോഴാണ് മരിച്ചത്. 2011 നും 20 നും ഇടയിലായാണ് ആറ് കുട്ടികളുടെ ജനനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.