/indian-express-malayalam/media/media_files/2026/01/21/amrith-bharat-express-2026-01-21-12-51-15.jpg)
Amrit Bharat Express (Image: Ministry of Railways)
Amrit Bharat Express Schedule and Stops: കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയം ക്രമം പ്രഖ്യാപിച്ചു. സർവ്വീസുകൾ എന്ന് മുതൽ ആരംഭിക്കുമെന്നത് സംബന്ധിച്ച് ഇതുവരെയും റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവന്തപുരത്ത് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും.
Also Read:കേരളത്തിൽ ഓടുന്ന മെമു ട്രെയിനുകൾ ഏതൊക്ക? സമയവും റൂട്ടുകളും അറിയാം വിശദമായി
നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330)മംഗളൂരു ജങ്ഷനിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിലെത്തും.
കേരളത്തിലെ സ്റ്റോപ്പുകൾ
തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലൂവ, തൃശൂർ, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, കാസർകോട്.
Also Read:ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; ഡിസംബർ 26 മുതൽ പുതിയ നിരക്ക്
ചർലപ്പള്ളി-തിരുവനന്തപുരം നോർത്ത് വണ്ടി(17041) ചർലപ്പള്ളിയിൽനിന്ന് ചൊവ്വാഴ്ചകളിൽ രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042)ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപേട്ട, ഗുണ്ടൂർ, നൽഗൊണ്ട വഴിയാണ് യാത്ര.
കേരളത്തിലെ സ്‌റ്റോപ്പുകൾ
പാലക്കാട്, തൃശൂർ, ആലൂവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല ശിവഗിരി, തിരുവനന്തപുരം നോർത്ത്.
Also Read:കൊങ്കൺ റെയിൽവേ-ഇന്ത്യൻ റെയിൽവേ ലയനം യാഥാർഥ്യമാവുന്നു
താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40-ന് പുറപ്പെട്ട് അന്നു രാത്രി 11.45-ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയാണ് യാത്ര.
Read More:റെയിൽവേയുടെ 'വിഷൻ 2030': കൊച്ചി ഉൾപ്പെടെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസ് ശേഷി ഇരട്ടിയാക്കുന്നു; പട്ടിക പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us