/indian-express-malayalam/media/media_files/2026/01/12/amit-shah-2026-01-12-09-30-00.jpg)
അമിത് ഷാ
തിരുവനന്തപുരം: കേരളത്തിൽ ബിജെപി ഭരണത്തിലേറുന്ന കാലം വിദൂരമല്ലെന്നും സംസ്ഥാനത്തിൻ്റെ സമഗ്ര വികസനവും സുരക്ഷയും ബിജെപിയിലൂടെ മാത്രമേ സാധ്യമാകൂ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച മിഷന്‍ 2026 നമുക്ക് വേണം വികസിത കേരളം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
Also Read: മകരവിളക്ക് മഹോത്സവം; ശബരിമലയില്‍ കര്‍ശന നിയന്ത്രണം, ദര്‍ശനം 35,000 പേര്‍ക്ക് മാത്രം
ഇന്ന് തിരുവനന്തപുരത്ത് ബിജെപിക്ക് മേയർ ഉണ്ടെങ്കിൽ നാളെ കേരളത്തിൽ ബിജെപിക്ക് മുഖ്യമന്ത്രി ഉണ്ടാകുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. നമ്മുടെ വിശ്വാസങ്ങളെയും ആത്മവീര്യത്തെയും തകർക്കാൻ പലതവണ ശ്രമങ്ങളുണ്ടായെങ്കിലും ബിജെപി പ്രവർത്തകർ ഉറച്ചുനിന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇപ്പോഴത്തെ മുന്നേറ്റം ഒരു തുടക്കം മാത്രമാണെന്നും കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
"2014-ൽ 11 ശതമാനമായിരുന്ന നമ്മുടെ വോട്ട് വിഹിതം 2019-ൽ 16 ശതമാനമായും 2024-ൽ 20 ശതമാനമായും ഉയർന്നു. വോട്ട് വിഹിതം 30%-ത്തിലേക്കോ 40%-ത്തിലേക്കോ ഉയരുന്നത് വിദൂരമല്ല. അത് 2026-ൽ തന്നെ സംഭവിക്കും," സമീപകാല തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ വർധനവ് ചൂണ്ടിക്കാട്ടിക്കൊണ്ട് അമിത് ഷാ വിശദീകരിച്ചു.
ബിജെപിയുടെ വളർച്ച നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ 30 ഗ്രാമപഞ്ചായത്തുകളിൽ പാർട്ടി വിജയിച്ചുവെന്നും 79 എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തിയെന്നും രണ്ട് നഗരസഭകൾ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം" എന്നിവയിൽ ഊന്നൽ നൽകുന്ന "മിഷൻ കേരളം-2026" എന്ന ബിജെപിയുടെ മൂന്നിന തിരഞ്ഞെടുപ്പ് അജണ്ടയും ഷാ പുറത്തിറക്കി.
വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർഥ്യമാകണമെങ്കിൽ വികസിത കേരളം അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. നിലവിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിശ്വാസ സംരക്ഷണമോ വികസനമോ ഈ രണ്ട് മുന്നണികൾക്കും സാധ്യമല്ല. നമ്മുടെ ലക്ഷ്യം കേരളത്തെ സമ്പൂര്‍ണമായി വികസിപ്പിക്കുകയും ദേശദ്രോഹികളില്‍നിന്ന് കേരളത്തെ സംരക്ഷിക്കുകയുമാണ്.
കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിശ്വാസത്തെ സംരക്ഷിച്ച് എല്ലാവര്‍ക്കും വിശ്വാസം ഉറപ്പുവരുത്തുക എന്നതാണ്. ഈ മൂന്ന് കാര്യങ്ങളും നേടിത്തരാന്‍ നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ബിജെപിക്ക് മാത്രമേ സാധിക്കൂ. 2047 ആകുമ്പോഴേക്കും ഈ നാടിനെ ഒരു വികസിത ഭാരതമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് നരേന്ദ്ര മോദി നമ്മുടെ മുമ്പാകെ വച്ചിട്ടുള്ളത്. വികസിത ഭാരതം എന്ന ലക്ഷ്യം വികസിത കേരളത്തില്‍ക്കൂടി മാത്രമേ സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്
എല്‍ഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും തമ്മിലുള്ള മാച്ച് ഫിക്സിങ് കാരണം കേരളത്തിൻ്റെ വികസനം അടക്കമുള്ള കാര്യങ്ങള്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. കേരളത്തിൻ്റെ ഭാവി അത് വികസനമായിക്കൊള്ളട്ടെ, സുരക്ഷിതത്വമായിക്കോള്ളട്ടെ, വിശ്വാസ സംരക്ഷണമാകട്ടെ ഇത് മൂന്നും നല്‍കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും സാധിക്കില്ല. വിശ്വാസം സംരംക്ഷിക്കാനോ കേരളത്തെയോ കേരളത്തിൻ്റെ വികസനത്തെയോ സംരക്ഷിക്കാനോ എല്‍ഡിഎഫിനോ യുഡിഎഫിനോ സാധിക്കുന്നില്ല.
Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസം റിമാൻഡ്
ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തകരുകയാണെന്നും ഇന്ത്യയിൽ കോൺഗ്രസ് അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാ പറഞ്ഞു. 1984-ൽ വെറും രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇന്ന് മൂന്നാം തവണയും നരേന്ദ്ര മോദി സർക്കാർ എന്ന നിലയിൽ അധികാരത്തിൽ തുടരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രിപുരയിലും ഉത്തർപ്രദേശിലും ബിജെപി നടത്തിയ മുന്നേറ്റങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തവണ മാറ്റം കേരളത്തിൻ്റേതാണെന്നും നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും പാർട്ടിക്ക് വലിയ വളർച്ചയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ മോഷണ ആരോപണത്തെ പരാമർശിച്ച് സംസാരിക്കവെ, ഭരണകക്ഷിയായ എൽഡിഎഫിനോ പ്രതിപക്ഷമായ യുഡിഎഫിനോ വിശ്വാസം സംരക്ഷിക്കാൻ കഴിയില്ലെന്ന് ഷാ പറഞ്ഞു. കേരളത്തിൽ ആർക്കെങ്കിലും വിശ്വാസം സംരക്ഷിക്കാൻ കഴിയുമെങ്കിൽ അത് ബിജെപിക്ക് മാത്രമാണ്. സ്വർണ്ണ മോഷണം കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും അത് രാജ്യത്തിന്റെ മുഴുവൻ വിശ്വാസത്തെ മുറിപ്പെടുത്തിയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല അന്വേഷണം നിഷ്പക്ഷമായ ഏജൻസിക്ക് കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു.
"ഞാൻ എഫ്‌ഐആറുകൾ കണ്ടു, രണ്ട് മന്ത്രിമാരെ സംരക്ഷിക്കാനുള്ള വകുപ്പുകൾ അതിലുണ്ട്. പ്രതികൾക്കൊപ്പം യുഡിഎഫ് നേതാക്കളെയും ഫോട്ടോകളിൽ കണ്ടിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വൻ പ്രതിഷേധം ആരംഭിക്കും. ബിജെപിയുടെ പ്രക്ഷോഭത്തിന് ശേഷം പിണറായി വിജയന് നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരും. എനിക്ക് പിണറായി വിജയനോട് പറയാനുള്ളത്, നിങ്ങൾക്ക് കേരളത്തിൽ വിശ്വാസ സംരക്ഷണം ഉറപ്പാക്കാൻ കഴിയില്ല. ഇത് പടിയിറങ്ങേണ്ട സമയമാണ്. നിങ്ങൾക്ക് ഇനി തിരിച്ചുവരാനാകില്ല' എന്നാണ്," ഷാ പറഞ്ഞു.
Read More: ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us