മൂന്ന് ലക്ഷത്തോളം പുതിയ വോട്ടർമാർ; നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കും

Tikaram Meena, ടിക്കാറാം മീണ, Bogus Vote, കള്ളവോട്ട്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം. അന്തിമ വോട്ടർ പട്ടികയിൽ 2,67,31,509 കോടി വോട്ടര്‍മാര്‍. 1,37,79,263 സ്ത്രീ വോട്ടർമാർ. മൂന്ന് ലക്ഷത്തോളം കന്നി വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്. ഏറ്റവും കുറവ് വയനാട്ടിലും. ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണം 221 ആണ്. വിവിധ കാരണങ്ങളാല്‍ മുന്‍പട്ടികയില്‍ നിന്ന് 1.56 ലക്ഷം പേരുകള്‍ നീക്കം ചെയ്തു.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കും. പ്രഖ്യാപിക്കുന്നത് വരെ പേര് ചേര്‍ക്കാമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. പുതുതായി പത്ത് ലക്ഷം അപേക്ഷകൾ കിട്ടി. അതിൽ 5,79,033 പുതിയ വോട്ടർമാർ ഉണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  മലപ്പുറത്ത് 32,14,943 വോട്ടർമാർ. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ കൂടുതൽ വോട്ടർമാർ‌ കോഴിക്കോടാണ്.

Read Also: അഭിമാനമായി സഞ്ജു; മലയാളി താരങ്ങളെയെല്ലാം നിലനിർത്തി ഐപിഎൽ ടീമുകൾ

പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 1,000 വോട്ടർമാരെ മാത്രമേ ഒരു പോളിങ് സ്റ്റേഷനിൽ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്. 15,730 പോളിങ് സ്റ്റേഷനുകൾകൂടി വരുന്നതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആയി. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയ പോലെ മൂന്ന് ഘട്ടങ്ങളായാകും വോട്ടെടുപ്പ് നടക്കുക.

ഏപ്രിൽ, മേയ് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തോടൊപ്പം തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tikaram meena press meet kerala election 2021

Next Story
നടിയെ ആക്രമിച്ച കേസ്: വിചാരണ നാളെ മുതൽ, വിപിൻ ലാലിനെ 23 ന് ഹാജരാക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com