/indian-express-malayalam/media/media_files/uploads/2017/07/loknath-behra1.jpeg)
ലോക്നാഥ് ബെഹ്‍റ
Elections 2019: തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ എല്ലാ പോളിങ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയതായി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നിൽക്കുകയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളിൽ പോലീസ് സംഘങ്ങൾ പോളിങ് ബൂത്തിന് സമീപം റോന്തു ചുറ്റും. വീഡിയോ ദൃശ്യങ്ങൾ പകർത്താൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളിലാകും പൊലീസ് പട്രോളിങ്ങ് നടത്തുക.
വനിതാ വോട്ടർമാർക്ക് സ്വതന്ത്രമായും നിർഭയമായും വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നതിനായി 3500 ലേറെ വനിതാ പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികൾ ഉൾപ്പടെ സ്വീകരിക്കുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിവ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമെങ്കിൽ സജ്ജരായിരിക്കാൻ മുതിർന്ന പൊലീസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ജോലികൾക്കായി കേരള പൊലീസിൽ നിന്നുമാത്രം 58138 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. 240 ഡിവൈഎസ്പിമാർ, 677 ഇൻസ്പെക്ടർമാർ, 3273 എസ് ഐ/ എഎസ്ഐമാരും പൊലീസ് സംഘത്തിൽ ഉൾപ്പെടുന്നു. കേരള പൊലീസിന് പുറമെ സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് എന്നിവയിൽ നിന്ന് 55 കമ്പനി ജവാന്മാരും, തമിഴ്നാട്ടിൽ നിന്ന് 2000, കർണാടകയിൽ നിന്ന് 1000 എന്നിങ്ങനെ പൊലീസ് ഉദ്യോഗസ്ഥരും കേരളത്തിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി എത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us