പുൽപ്പള്ളി: വയനാട്ടില്‍ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കടുവ കുടുങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.
കടുവയുടെ ആക്രമണത്തില്‍ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ചീയമപം സ്വദേശി ഷാജനാണ് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.