പത്തനംതിട്ടയില്‍ കടുവാ ആക്രമണം: യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

ത​ല​യും വ​ല​തു​കൈ​യും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ൾ ക​ടു​വ ഭ​ക്ഷ​ണ​മാ​ക്കി​

കോ​ന്നി: പത്തനംതിട്ട കോന്നിയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പൂപ്പന്‍ തോട് സ്വദേശി കിടങ്ങില്‍ കിഴക്കേതില്‍ രവി (45) ആണ് മരിച്ചത്. കൊക്കാത്തോട് നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ശരീര അവശിഷ്ടം കണ്ടെത്തിയത്. ത​ല​യും വ​ല​തു​കൈ​യും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ൾ ക​ടു​വ ഭ​ക്ഷ​ണ​മാ​ക്കി​യ​താ​യി വ​നം അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

ബ​ന്ധു​വീ​ട്ടി​ൽ പോ​യ ഭാ​ര്യ ബി​ന്ദു ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രും വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ​പ്പെ​ട്ട അ​പ്പൂ​പ്പ​ൻ​തോ​ട് വ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ര​വി​യു​ടെ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി.

വ​ന​ത്തി​നു​ള്ളി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് മാ​റി​യാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ട​ത്. കോന്നി നടുവത്തുംമൂഴി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ കടുവയുടെ കാല്‍പാദവും മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളും വ്യക്തമായി. മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tiger kills and eats a man in pathanamthitta

Next Story
ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍: ‘നിയമസഭ പാസാക്കിയ ബിൽ അംഗീകരിക്കേണ്ടത് ഗവർണറുടെ ചുമതല’പി.ശ്രീരാമകൃഷ്ണൻ, കേരള സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷം, Opposition, Kerala Speaker, Resolution
The moderation of comments is automated and not cleared manually by malayalam.indianexpress.com