അതിരപ്പള്ളി: പുലി പശുക്കുട്ടിയെ പിടിച്ച് റബ്ബര്‍മരക്കൊമ്പില്‍ തൂക്കിയിട്ടു. അതിരപ്പിളളി പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് മറഞ്ഞു. പ്ലാന്റേഷന്‍ മൂന്നാംബ്ലോക്കിലെ പുത്തന്‍പുരയില്‍ ചന്ദ്രന്റെ രണ്ടുവയസ്സുള്ള പശുക്കുട്ടിയെയാണ് പുലിപിടിച്ചത്. 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുക്കുട്ടിയുമായി പുലി കയറിയത്. വനപാലകരും വെറ്ററിനറി ഡോക്ടറും സംഭവസ്ഥലത്തെത്തി.

തോളിന് സമീപം പരിക്കേറ്റ പശുക്കുട്ടി ചികിത്സയിലാണ്. മുന്പ് രണ്ടുതവണ പ്രദേശത്ത് പശുക്കുട്ടികളെ പുലി കൊന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ