പുൽപ്പള്ളി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. ഇരുളത്ത് കടുവയുടെ ആക്രമണത്തിൽ വനംവകുപ്പിലെ രണ്ടു വാച്ചർമാർക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ചീയന്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
