scorecardresearch
Latest News

പട്ടിണി കിടന്ന് യുവതിയുടെ മരണം: തുഷാരയുടെ ഭര്‍തൃപിതാവും അറസ്റ്റില്‍

ചന്തുലാലിന്റെ സഹോദരിയും തുഷാരയുടെ മര്‍ദ്ദനത്തിന് ഇരയാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു

പട്ടിണി കിടന്ന് യുവതിയുടെ മരണം: തുഷാരയുടെ ഭര്‍തൃപിതാവും അറസ്റ്റില്‍

കൊല്ലം: ഭ​ർ​തൃ​വീ​ട്ടി​ൽ വച്ച് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലപ്പെട്ട തുഷാരയുടെ ഭർതൃപിതാവ് ലാല്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തേക്കും. ചെ​ങ്കു​ളം പ​റ​ണ്ടോ​ട്​​ ച​രു​വി​ള​വീ​ട്ടി​ൽ തു​ഷാ​ര​യാ​ണ്​ (26) മ​ന​സി​നെ മ​ര​വി​പ്പി​ച്ച ക്രൂ​ര​ത​ക്കൊ​ടു​വി​ൽ ക​ഴി​ഞ്ഞ മാസം 21ന്​ ​മ​രി​ച്ച​ത്. ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതാ ലാലും മൃഗീയമായി പീഡനത്തിന് ഇരയാക്കുകയും പട്ടിണിക്ക് ഇടുകയും ചെയ്തതിനെ തുടര്‍ന്നാണ് തുഷാര മരിച്ചത്.

ചന്തുലാലിന്റെ സഹോദരിയും തുഷാരയുടെ മര്‍ദ്ദനത്തിന് ഇരയാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹോദരിക്കെതിരേയും കേസെടുത്തേക്കും. ഏതെങ്കിലും ദുര്‍മന്ത്രവാദിയുടെ ഇടപെടലും പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ പൂജാമുറിയില്‍ തുഷാരയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.

2013ലാ​യി​രു​ന്നു തു​ഷാ​ര​യു​ടെ​യും ച​ന്തു​ലാ​ലിന്റേയും വി​വാ​ഹം. വി​വാ​ഹ​സ​മ​യ​ത്ത് 20 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ടു ല​ക്ഷം രൂ​പ​യും സ്​​ത്രീ​ധ​ന​മാ​യി ന​ൽ​കാ​മെ​ന്ന് പ​റ​യു​ക​യും 20പ​വ​ൻ ന​ൽ​കു​ക​യും ചെ​യ്തു. മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ച​ന്തു​ലാ​ൽ താ​മ​സി​ച്ചി​രു​ന്ന വീ​ടും പ​റ​മ്പും കാ​റും വി​റ്റ​താ​യി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ തു​ഷാ​ര​യു​ടെ കു​ടും​ബം ബാ​ക്കി ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ല. ഇ​തി​നെ​ തു​ട​ർ​ന്നാ​ണ്​​ ച​ന്തു​ലാ​ലും മാ​താ​വും ചേ​ർ​ന്ന് തു​ഷാ​ര​യെ പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. വീ​ട്ടി​ൽ പോ​കാ​നോ വീ​ട്ടു​കാ​രെ ഫോ​ണി​ൽ വി​ളി​ക്കാ​നോ തു​ഷാ​ര​യെ അ​നു​വ​ദി​ച്ചി​ല്ല.

ഭക്ഷണവും ചികിത്സയും നിഷേധിച്ച തുഷാര മരിക്കുമ്പോള്‍ വെറും 20 കിലോ മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്. രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു തുഷാര. പഞ്ചസാര വെളളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു തുഷാരയ്ക്ക് ചന്തുലാലും ഗീതയും നല്‍കിയിരുന്നത്. ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയില്‍ എത്തിച്ചില്ല. കൂടാതെ ക്രൂരമായി മർദിക്കുകയും ചെയ്തു.

ബോ​ധ​ക്ഷ​യ​ത്തെ​ തുടർന്ന് ഗുരുതരാവസ്ഥയിലാണ് തുഷാരയെ​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ബ​ന്ധു​ക്ക​ൾ മരണത്തിൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ ക്രൂ​ര​ത പു​റ​ത്താ​യ​ത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thushara murder case police to question sister of accused chanthulal