കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കേണ്ടതില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ഭാരവാഹികളാരും മത്സരിക്കേണ്ടതില്ലെന്നാണ് അംഗങ്ങളുടെ പൊതു അഭിപ്രായമെന്നും വെള്ളാപ്പള്ളി പറയുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള നിലപാട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതാണ്. അതേക്കുറിച്ച് ഇനി വിവാദം വേണ്ട. വിവാദമുണ്ടാക്കിയിട്ടും കാര്യമില്ല. അന്തിമവിധി എന്തായാലും അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. ഇപ്പോള്‍ ദേവസ്വംബോര്‍ഡിനെ കുറ്റം പറയുന്ന കോണ്‍ഗ്രസും ബിജെപിയും നിരവധി തവണ നിലപാട് മാറ്റിയിട്ടില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാ മതിലിലും ബിജെപിയ്ക്ക് വിരുദ്ധമായ നിലപാടായിരുന്നു വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചത്. ബിഡിജെഎസിന്റെ ഭൂരിഭാഗം പ്രവര്‍ത്തകരും ഈ വിഷയങ്ങളില്‍ വെള്ളാപ്പള്ളി നടേശന്റെ തീരുമാനത്തോടൊപ്പം തന്നെയാണ്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കുക വഴി ബിഡിജെഎസിന്റെ പിന്തുണ ഉറപ്പിക്കാന്‍ കൂടിയാണ് ബിജെപി ശ്രമിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ