തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണം. പ്രദേശവാസികളായ 14 പേർക്ക് പരിക്കേറ്റു. കരകുളം, പൂവാർ പഞ്ചായത്തുകളിലാണ് ഇന്ന് പേപ്പട്ടി ആക്രമിച്ചത്.

സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ആക്രമണത്തിൽ കൂടുതലും പരിക്കേറ്റതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെയെല്ലാം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും നായകൾ ജനജീവിതം ദു:സ്സഹമാക്കുകയാണ്. കോഴിക്കോട്: തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികളടക്കം ഒന്‍പതുപേര്‍ക്ക് പരിക്കേറ്റത് ശനിയാഴ്ചയാണ്. താമരശേരിക്കടുത്ത് തച്ചംപൊയില്‍, അവേലം, വാപ്പനാംപൊയില്‍, ചാലക്കര കെടവൂര്‍ പ്രദേശങ്ങളിലാണ് തെരുവ് നായ ജനജീവിതം മുൾമുനയിലാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ