തൃശൂർ: പാവറട്ടി പെരുവല്ലൂർ കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ് വൺ വിദ്യാർഥികൾ മുങ്ങി മരിച്ചു. എളവള്ളി സ്വദേശികളായ കൈതാരത്ത് സണ്ണിയുടെ മകൻ ഷോബിത്ത് (16), പുലിക്കോട്ടിൽ ഷാജുവിന്റെ മകൻ മനീഷ് (16) എന്നിവരാണ് മരിച്ചത്. പാവറട്ടി പൊലീസും ഗുരുവായൂർ അഗ്നിശമന സേനയും കൂടി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോബിത്ത് വെന്മേനാട് എംഎഎസ്എം വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലും മനീഷ് എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് വൺ വിദ്യാർഥികളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ