തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. തൃശൂർ പൂരം അടക്കമുള്ള ഉൽസവങ്ങളിൽ വെടിക്കെട്ട്, ആനയെഴുന്നള്ളിപ്പ് എന്നിവയിൽ നിയന്ത്രണങ്ങൾ വരുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കോൺഗ്രസും ബിജപിയും ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഉത്രാളിക്കാവ് പൂരത്തിന്റെയും മച്ചാട് മാമാങ്കത്തിന്റെയും ഭാഗമായുള്ള വെടിക്കെട്ടിനും അനുമതി ലഭിച്ചിട്ടില്ല. ഇതേത്തുടർന്ന് ദേവസ്വങ്ങളുടെയും ഫെസ്റ്റിവൽ കോർഡിനേഷൻ സമിതിയുടെയും നേതൃത്വത്തിൽ പ്രത്യക്ഷ സമരം പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ഉത്രാളിക്കാവിൽ ഇന്ന് ഉപവാസസമരം നടക്കുകയാണ്.

ജില്ലയിലെ പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണ് ഉത്രാളിക്കാവ് പൂരം. ഉൽസവ കൊടിയേറ്റിന്റെ ഭാഗമായി നടത്താറുള്ള വെടിക്കെട്ടിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മച്ചാട് മാമാങ്കത്തിന്റെ ഭാഗമായി മണലിത്തറയിൽ നടത്തുന്ന വെടിക്കെട്ടിനുള്ള ഉപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ശക്തമായ പ്രതിഷേധവുമയി രംഗത്ത് വരാൻ ദേവസ്വങ്ങളും ഫെസ്റ്റിവൽ കോർഡിനേഷൻ സമിതിയും തയാറായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ