/indian-express-malayalam/media/media_files/2025/11/27/archana-2025-11-27-08-28-45.jpg)
അർച്ചനയെ ഭർതൃ വീടിനു സമീപത്തുള്ള കനാലിലാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
തൃശൂർ: തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. ഭർത്താവ് ഷാരോൺ മകൾ അർച്ചനയെ കൊന്നതാണെന്ന് പിതാവ് ഹരിദാസ് പറഞ്ഞു. ഷാരോണിന് സംശയരോഗമായിരുന്നു. മകളെ ക്രൂരമായി മർദിക്കുമായിരുന്നു. ആറു മാസമായി വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ലെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നു; രണ്ട് തട്ടിൽ നേതാക്കൾ
കഞ്ചാവ് അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഷാരോൺ എന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു. അർച്ചനയെ പലതവണ ദേഹോപദ്രവം ചെയ്തിട്ടുണ്ട്. ഇതിന് അർച്ചനയുടെ വീട്ടുകാർ ഷാരോണിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വന്തമായൊരു ഫോൺ പോലും അർച്ചനയ്ക്ക് ഉണ്ടായിരുന്നില്ല. വീട്ടുകാരുമായി സംസാരിക്കാനും അനുവദിച്ചിരുന്നില്ല. മാനസികമായും ശാരീരികമായും അർച്ചനയ്ക്ക് പീഡനം ഏൽക്കേണ്ടി വന്നിരുന്നെന്ന് അവർ പറഞ്ഞു.
Also Read: ലൈംഗിക ആരോപണം: രാഹുൽ നിരപരാധിയെന്ന സുധാകരന്റെ പരാമർശം തള്ളി കെ.മുരളീധരൻ
മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യയായ ഇരുപതുകാരി അർച്ചനയെ ഭർതൃ വീടിനു സമീപത്തുള്ള കനാലിലാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് വച്ച് തീകൊളുത്തിയശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
Also Read: അന്വേഷണത്തോട് സഹകരിക്കും, നിരപരാധിത്വം കോടതിയിൽ ബോധ്യപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തിൽ
ഷാരോണും അർച്ചനയും തമ്മിൽ പ്രണയത്തിലായിരുന്നു. ആറു മാസം മുൻപായിരുന്നു വിവാഹം. വരന്തരപ്പിള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Read More: ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യമില്ല, അപേക്ഷ വിജിലൻസ് കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us