/indian-express-malayalam/media/media_files/uploads/2019/05/thrissur-pooram-cats-001.jpg)
തൃശൂർ: ഈ വര്‍ഷത്തെ തൃശൂര്‍പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തോട് ഇടഞ്ഞ് പാറമേക്കാവ് ദേവസ്വം. 15 ആനയെ അനുവദിക്കണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം. പൂരത്തിന് മൂന്നു ആനയെ കൂടി കൊണ്ടുവന്നാൽ കോവിഡ് കൂടുമോയെന്നാണ് ദേവസ്വത്തിന്റെ ചോദ്യം. തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് തൃശൂര്‍ പൂരത്തിനെന്നാണ് ദേവസ്വം ബോർഡ് ഉന്നയിക്കുന്ന ചോദ്യം. ആളുകളെ വേണമെങ്കിൽ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്.
Read More: കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പൊലീസ് കേസ് എടുക്കും
വെടിക്കെട്ട് വേണമോയെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജില്ലാകലക്ടറുടെ മധ്യസ്ഥതയില്‍ യോഗം ചേരുന്നുണ്ട്. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കണമെന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. തൃശൂര്‍ പൂരം പ്രദര്‍ശനത്തിനും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇരു ദേവസ്വങ്ങള്‍ക്കും പൂരം നടത്തുന്നതിനുള്ള ചെലവ് പിരിഞ്ഞുകിട്ടുന്നത് പൂരം പ്രദര്‍ശനത്തില്‍ നിന്നാണ്.
ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരത്തിന്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്പേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചടങ്ങുകള്‍ക്ക് മൂന്നു ആനകളെ എഴുന്നള്ളിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുടമാറ്റത്തിന് ഇരുവശത്തും അണിനിരക്കാൻ 15 ആനകള്‍ വീതം വേണമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.