തൃശ്ശൂർ പൂരം നടത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കുമെന്ന് മന്ത്രി സുനിൽ കുമാർ

ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തുമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ പുനർവിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും. തുടർ ചർച്ചകൾ നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിനെ കുറിച്ച് സർക്കാർ പുനരാലോചിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞിരുന്നു. തൃശൂർ പൂരം മുൻകാലങ്ങളിലേത് പോലെ നടത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ അപകടത്തിലാക്കും. കഴിഞ്ഞ കുറേ കാലമായി ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്ന എല്ലാ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പാഴായി പോകാൻ ഇത് ഇടയാക്കുമെന്നും മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകിയുന്നു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് തൃശൂർ പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പും രംഗത്തെത്തിയിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂർ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡിഎംഒ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും പ്രതികരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thrissur pooram to be held minister sunil kumar says will control the crowd

Next Story
എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com