തൃ​ശൂ​ർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി. തി​രു​വ​മ്പാ​ടി​യി​ൽ ആ​ഘോ​ഷ​ങ്ങ​ളോ​ടെ കൊ​ടി​യേ​റ്റം ന​ട​ന്ന​പ്പോ​ൾ, വെ​ടി​ക്കെ​ട്ടി​ന്റെ നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വത്തിൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പാ​റ​മേ​ക്കാ​വിലെ കൊ​ടി​യേ​റ്റം. ഒ​രാ​ന​പ്പു​റ​ത്തെ എ​ഴു​ന്ന​ള്ളി​പ്പും, കൊ​ടി​യേ​റ്റി​ന് ചെ​ണ്ട​യേ​ന്തി​യെ​ങ്കി​ലും കൊ​ട്ടാ​തെ പെ​രു​വ​ന​വും പാ​റ​മേ​ക്കാ​വി​ന്റെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

രാ​വി​ലെ 11.45 ഓടെ ​തി​രു​വ​മ്പാ​ടി​യി​ലും, 12.25 ഓടെ ​പാ​റ​മേ​ക്കാ​വി​ലും കൊ​ടി​യേ​റി. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടത്തി. പൂരത്തിന്റെ ഘടകക്ഷേത്രങ്ങളായ ലാലൂർ അയ്യന്തോൾ കാർത്യായനി ക്ഷേത്രങ്ങളിലും രാവിലെ കൊടിയേറ്റം നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ