തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവിനെ കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിലും പൂരത്തിന്റെ സകല ലഹരിയിലുമാണ് തൃശൂർ. ഇന്ന് സാമ്പിൾ വെടിക്കെട്ട് നടന്നു. ശബ്ദ തീവ്രത കുറച്ച് വർണശബളിമ കൂട്ടിയാണ് വെടിക്കെട്ട് നടന്നത്. ആനച്ചമയ പ്രദർശനവും ഇന്ന് തുടങ്ങി.

വൈകിട്ട് ഏഴ് മണിക്ക് പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തിയത്. തൊട്ടുപുറകെ തിരുവമ്പാടിയുടെ വർണ വിസ്മയം ആരംഭിച്ചു. ആദ്യ പതിനഞ്ച് മിനുട്ടിൽ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചിൽ നടന്നു. വിലക്ക് നീക്കിയെത്തിയ ഗുണ്ടും കുഴി മിന്നലും മാലപ്പടക്കവും പൂരത്തിന് മാറ്റ് കൂട്ടി. ഏറെ ആരാധകരുള്ള ഫാൻസി ഇനങ്ങളും വര്‍ണവിസ്മയം തീര്‍ത്തു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സാമ്പിൾ വെടിക്കെട്ടിനും ഒരുക്കിയിരിക്കുന്നത്.

നൂറ് മീറ്റർ അകലെ നിന്ന് മാത്രമേ സാമ്പിൾ വെടിക്കെട്ട് കാണാൻ അനുവാദമുള്ളൂ. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനവും ഇന്ന് തുടങ്ങി. വൈകിട്ട് മൂന്ന് മണിയ്ക്കാണ് പ്രദർശനങ്ങൾ ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.