scorecardresearch

തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമായി

പതിനായിരങ്ങളാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പൂരനഗരിയിൽ എത്തിയത്

പതിനായിരങ്ങളാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പൂരനഗരിയിൽ എത്തിയത്

author-image
WebDesk
New Update
thechikkottukavu ramachandran, thrissur pooram,ie malayalam

തൃശൂര്‍: തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമായി. തൃശൂർ പൂര വിളംബരം കഴിഞ്ഞതോടെയാണ് ചടങ്ങുകൾ തുടക്കമായത്. നെയ്തലക്കാവിലമ്മ തേക്കോ ഗോപുരനടയിൽ എഴുന്നളളി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. രാവിലെ ലോറിയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ക്ഷേത്രത്തിലെത്തിച്ചത്. മണികണ്ഠനാലിൽ നിന്നും കൊമ്പൻ തെച്ചിക്കോട്ടുകാവ് ദേവീദാസനിൽ നിന്നുമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുവാങ്ങിയത്. പതിനായിരങ്ങളാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പൂരനഗരിയിൽ എത്തിയത്. തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദര്‍ശനവും ഇന്ന് നടക്കും.

Advertisment

പൂര വിളിബരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി നല്‍കിയിരുന്നു. കർശന ഉപാധികളോടെയാണ് അനുമതി നൽകിയത്. തെച്ചിക്കോട്ടു കാവ് രാചന്ദ്രന്‍ ഒന്‍പതരയോടെ തേക്കിന്‍ കാട് മൈതാനത്തെ മണികണ്ഠനാല്‍ തറയിലെത്തി. തെച്ചിക്കോട്ട് കാവ് ദേവസ്വത്തിന്റെ ദേവീദാസന്‍ നെയ്ത്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ദേവീദാസനിൽനിന്നും തിടമ്പ് ഏറ്റുവാങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ വടക്കുനാഥനെ വണങ്ങി തെക്കെ ഗോപുര നട തള്ളി തുറന്നതോടെ തൃശൂർ പൂര വിളംബരമായി.

പൂര വിളംബരത്തിന് ഒരു മണിക്കൂർ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കലക്ടർ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റർ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നിർദേശമുണ്ട്. നാല് പാപ്പാൻമാരുടെ സംരക്ഷണത്തിൽ വേണം ആനയെകൊണ്ടുവരാൻ. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമേ ഉപയോഗിക്കാവൂ. ഒമ്പതര മുതൽ പത്തര വരെ മാത്രമ്േ എഴുന്നള്ളിക്കാൻ അനുമതി ഉള്ളൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Advertisment

രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ മെഡിക്കൽ സംഘം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തൃപ്തികരമാണെന്നാണ് പരിശോധിച്ച മൂന്നംഗ സംഘം നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെ പൂര വിളംബര ചടങ്ങിൽ പങ്കെടുപ്പിക്കാൻ കലക്ടർ അനുമതി നൽകിയത്. ജില്ലാ മോണിറ്ററിങ് കമ്മിറ്റി മുന്നോട്ട് വച്ച നിർദേശപ്രകാരമാണ് ഇന്നലെ രാവിലെ തെച്ചിക്കോട്ട് രാമചന്ദ്രന്നെ മൂന്നംഗ ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘം പരിശോധിച്ചത്. പരിശോധന ഒരു മണിക്കൂർ നീണ്ടു നിന്നു.

കഴിഞ്ഞ ആറ് വർഷമായി തൃശൂർ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.

Thrissur Pooram Elephant Festival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: