scorecardresearch
Latest News

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം ഏപ്രിൽ 23ന്

രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക

Thrissur Pooram, തൃശൂര്‍ പൂരം Thrissur, തൃശൂര്‍ T

തൃശൂർ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടുകൂടി തൃശൂർ പൂരം സംഘടിപ്പിക്കാൻ തീരുമാനം. ഏപ്രിൽ 23ന് ആയിരിക്കും പൂരം. മന്ത്രി വി.എസ്​.സുനിൽ കുമാറിന്‍റെ അധ്യക്ഷത​യിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം.

Also Read: പരമാധികാരി തന്ത്രി; ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്

ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന സാഹചര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തും.

Also Read: നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മാർച്ചിലെടുക്കും. സർക്കാരിന്‍റെ നിയന്ത്രണങ്ങൾക്ക്​ വിധേയമായി തീരുമാനമെടുക്കാമെന്ന്​ പാറമേക്കാവ്​, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ മാത്രം നടത്തുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thrissur pooram on april 23