തൃശൂര്‍: പൂരത്തിന് സ്വരാജ് റൌണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്സ്പ്ലോസീവ് കേരള മേധാവി ഡോ. പി. കെ. റാണ. സുപ്രീം കോടതി വിധി പ്രകാരം 100 മീറ്റര്‍ അകലം പാലിക്കണമെന്നും ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും റാണ കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ പൂരത്തിനായി 4000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പൊലീസ് കൺട്രോൾ റൂമും സിസിടിവി സംവിധാനവും സജ്ജമാക്കും. പൂരം കാണാനെത്തുന്നവരുടെ സുരക്ഷയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. ഇതിന് പുറമെ പൊലീസിന്റെ ഒരു ഇവാക്വേഷൻ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എൻഡിആർഎഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ഫ്ലഡ് ടീമിലെ മുപ്പതോളം അംഗങ്ങൾ,
മെഡിക്കൽ ടീം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകൾ മോക്ക്ഡ്രിലിന്റെ ഭാഗമായി. ഇതിന് പുറമെ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടൽ ഏതൊക്കെ രീതിയിൽ വേണമെന്നതും ജില്ലാ ഭരണകൂടം വിലയിരുത്തി.
എന്തെങ്കിലും രീതിയിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും പ്രാഥമിക ചികിത്സ നൽകുന്നതിനുമായി മുൻവർഷത്തേക്കാൾ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. കോവിഡ് മൂലം മുൻവർഷങ്ങളിൽ പൂരം നടക്കാതെ പോയ സാഹചര്യത്തിൽ ഇത്തവണ സാധാരണ ജനക്കൂട്ടത്തിനേക്കാൾ ഇരട്ടിയിലേറെ പ്രതീക്ഷിക്കുന്നുണ്ട്.
Also Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ‘സഭയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്’; ഇത് രാഷ്ട്രീയ പോരാട്ടമെന്ന് ഉമ