Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

തൃശൂർ പൂരം: ചടങ്ങുകൾ ഒരു ആനപ്പുറത്ത്; കുടമാറ്റത്തിൽനിന്ന് പിന്മാറുന്നതായി തിരുവമ്പാടി ദേവസ്വം

പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഒരു ആനപ്പുറത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ പൂരം,Thrissur Pooram,തൃശ്ശൂർ പൂരം പ്രവേശനം,Thrissur Pooram Entry,Covid 19,കൊവിഡ് 19,Thrissur Pooram 2021,തൃശ്ശൂർ പൂരം 2021,പൂരം പ്രവേശനം,pooram entry,പൂരം നിയന്ത്രണം,Pooram entry protocol,പൂരം വെബ്സൈറ്റ്,pooram portal,pooram registration,പൂരം റജിസ്ട്രേഷൻ
തൃശ്ശൂര്‍ പൂരം 2018, ഫൊട്ടോ. വിഗ്നേഷ് കൃഷ്ണമൂര്‍ത്തി, ഇന്ത്യന്‍ എക്സ്പ്രസ്സ്‌

തൃശൂർ പൂരത്തിലെ ചടങ്ങുകൾ ഇത്തവണ ലളിതമായാണ് നടത്തുകയെന്ന് തിരുവമ്പാടി വിഭാഗം. പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഒരു ആനപ്പുറത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കുടമാറ്റം നടത്തില്ലെന്നും അവർ പറഞ്ഞു. സാമ്പിൾ വെടിക്കെട്ട് വെട്ടിച്ചുരുക്കിയതായും അവർ അറിയിച്ചു. ഒരു കതിന മാത്രം പൊട്ടിച്ച് പ്രതീകാത്മകമായിട്ടായിരിക്കും സാമ്പിൾ വെടിക്കെട്ട്.

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

തൃശൂർ: കോവിഡ് രോഗവ്യാപനം തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്തും. ഉയരുന്ന കോവിഡ് കണക്കുകള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടായത്.

തൃശൂര്‍ പൂരം; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഏപ്രില്‍ 23 വെള്ളിയാഴ്ചയാണ് വിഖ്യാതമായ തൃശൂര്‍ പൂരം. അന്നേ ദിവസം പൂരപ്പറമ്പിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകർക്ക് മാത്രമാണ് അവിടേക്ക് കടക്കാന്‍ അനുമതി. പാസുള്ളവർക്കു മാത്രമേ പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കൂ.

പൂരത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നായ കുടമാറ്റത്തിന്‍റെ സമയം പരിമിതപ്പെടുത്തും. സാംപിൾ വെടിക്കെട്ടും ചമയപ്രദർശനവും ഉണ്ടാവില്ല. വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതിയുണ്ട്‌. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ. ഘടകപൂരങ്ങള്‍, മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം എന്നിവയും നടത്താം. ഇതിന്‍റെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം.

പൂരപ്പറമ്പിൽ പ്രവേശിക്കുന്ന സംഘാടകർക്കും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവരായിരിക്കണം.

ഇരുപത്തിനാലാം തീയതി നടത്തേണ്ടിയിരുന്ന പകൽപ്പൂരം ഉണ്ടാവില്ല. ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് പൂരത്തിന്‍റെ നടത്തിപ്പ് ചുമതല.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെ തൃശൂർ പൂരം നടത്താനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ അടക്കമുളളവർ രംഗത്തു വന്നിരുന്നു. തൃശൂർ ജില്ലയിൽ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവർ ആയിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നിൽക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂർ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിൽ കെ ജിശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ വേണു എന്നിവരടക്കമുള്ളവർ പറഞ്ഞു. പൂരം നടത്തിപ്പിൽ കർശന നിയന്ത്രണം വേണമെന്ന് പൊലീസം ആവശ്യപ്പെട്ടിരുന്നു. ഇതോടെ തൃശൂർ പൂരം ആഘോഷമാക്കി നടത്തണമെന്ന നിലപാടിൽനിന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പിന്നോട്ട് പോയി.

Read Here: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ, പൊതുഗതാഗത നിയന്ത്രണമില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thrissur pooram may avoid audience the discussion is ongoing

Next Story
‘സിപിഎമ്മിൽ തുടലിലിട്ട കുരങ്ങനെ പോലെ’; ചെറിയാൻ ഫിലിപ്പിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രംCheriyan Philip, ചെറിയാൻ ഫിലിപ്പ്, Congress, കോൺഗ്രസ്, Congress daily, cpm, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com