Thrissur Pooram 2019 Highlights: വർണ്ണ വിസ്മയമൊരുക്കി തൃശൂര്‍ പൂരം; പകല്‍പൂരത്തോടെ ഇന്ന് കൊടിയിറക്കം

Thrissur Pooram 2019 Live Updates: വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റം

Thrissur Pooram 2019 Live Updates: പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരം. വര്‍ണാഭമായ വെടിക്കെട്ടിന് ശേഷം തൃശൂരില്‍ ഇന്ന് പകല്‍പൂരം. ഉച്ചയോടെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഉപചാരംചൊല്ലി പിരിയും. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും പൂരപ്രേമികളുടെ കാതും കണ്ണും കുളിർപ്പിച്ചു. പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകിയ ഇലഞ്ഞിത്തറ മേളം പൂരാവേശത്തെ കൊടുമുടിയിലെത്തിച്ചു. തുടർന്ന് നടന്ന കുടമാറ്റം വർണവിസ്മയ കാഴ്ചയൊരുക്കി. ആയിരങ്ങളാണ് തൃശൂർ പൂരനഗരിയിലേക്ക് ഒഴുകിയെത്തിയത്.

Thrissur Pooram 2019 LIVE updates

കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളിലേക്ക് കടന്നത്. കണിമംഗലം ശാസ്താവാണ് വടക്കുംനാഥനെ ദർശിക്കാൻ ആദ്യം എത്തിയത്. തെക്കേ ഗോപുരം വഴിയാണ് ശാസ്താവ് വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്ക് കടന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവിന്റെ എഴുന്നളളത്ത്. ശാസ്താവ് എത്തിയതോടെ പൂരദിനത്തിലെ ആദ്യമേളം കൊട്ടിക്കയറി. വടക്കുംനാഥനെ കണ്ടു വണങ്ങിയശേഷം കണിമംഗലം ശാസ്താവ് തിരികെ പോയി.

Thrissur Pooram 2019: തൃശൂർ പൂരം: ചെറുപൂരങ്ങളുടെ വരവ് പൂർത്തിയായി

കണിമംഗലം ശാസ്താവിനു പിന്നാലെ കാരമുക്ക് ലാലൂർ ഭഗവതിയും പനമുക്കംപളളി ശാസ്താവും അയ്യന്തോൾ ഭഗവതിയും ചെമ്പുക്കാവ് ഭഗവതിയും നെയ്തലക്കാവിലമ്മയും വടക്കുംനാഥനെ തൊഴാൻ എത്തി. ഓരോ ഭഗവതിയും എത്തുമ്പോൾ ശ്രീമൂലസ്ഥാനത്ത് ഓരോ മേളം കൊട്ടിക്കയറി. തൃശൂർ പൂരത്തെ വേറിട്ടുനിർത്തുന്നതും ഇതാണ്. ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെയാണ് തൃശൂര്‍ പൂര ചടങ്ങുകൾക്ക് തുടക്കമായത്.

Live Blog

Thrissur Pooram 2019 Celebration in Kerala Live Updates:കുട്ടൻ മാരാർ നേതൃത്വം നൽകിയ ഇലഞ്ഞിത്തറ മേളം പൂരാവേശത്തെ കൊടുമുടിയിലെത്തിച്ചു














07:53 (IST)14 May 2019





















ഇന്ന് കൊടിയിറക്കം

പൂരത്തിന് ഇന്ന് കൊടിയിറങ്ങും. തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ആണ് 36 മണിക്കൂർ നീണ്ട പൂരത്തിന് കൊടിയിറങ്ങുക

19:07 (IST)13 May 2019





















Thrissur Pooram 2019: ജവാന്മാർക്ക് ആദരവർപ്പിച്ച് പാറമേക്കാവ്

ദേശീയ ബോധത്തെ ഉണർത്തി ജവാന്മാരെ സ്മരിച്ച് ഇന്ത്യൻ ദേശീയ പതാക വാനിൽ ഉയർത്തി പാറമേക്കാവിന്റെ കുട

19:02 (IST)13 May 2019





















Thrissur Pooram 2019: അയ്യപ്പ കുടകളും

കുടമാറ്റത്തിൽ അയ്യപ്പനെ അവതരിപ്പിച്ച് തിരുവമ്പാടിയും പാറമേക്കാവും

18:44 (IST)13 May 2019





















Thrissur Pooram 2019: ഓലക്കുടയുമായി പാറമേക്കാവ്

ഓലക്കുടയിലൂടെ തിരുവമ്പാടിക്ക് മറുപടി നൽകി പാറമേക്കാവ്. തെയ്യം തിറ രൂപത്തോട് കൂടിയാണ് പാറമേക്കാവ് ഓലക്കുട അവതരിപ്പിച്ചത്.

18:36 (IST)13 May 2019





















Thrissur Pooram 2019: പട്ട് കുടകളിൽ തട്ടൊരുക്കി തിരുവമ്പാടി

മൂന്ന് തട്ടുകളുള്ള പട്ട് കുടകൾ അവതരിപ്പിച്ച് പാറമേക്കാവിന് തിരുവമ്പാടിയുടെ മറുപടി. 

18:33 (IST)13 May 2019





















Thrissur Pooram 2019: മയിൽ കുടകളുമായി പാറമേക്കാവ്

മയിലുകളുടെ രൂപത്തിൽ കുടകളുമായി പാറമേക്കാവ്. പട്ടുകുടകൾ മാറി സർപ്രൈസ് കുടകളിലേക്ക് ചുവട് മാറുകയാണ് കുടമാറ്റം

18:26 (IST)13 May 2019





















സാമ്പ്രിദായിക കുടകളുമായി പാറമേക്കാവ്

നിരവധി വർണ്ണങ്ങളോട് കൂടിയ സാമ്പ്രദായിക കുടകൾ അവതരിപ്പിച്ച് പാറമേക്കാവ്. പഞ്ചവർണ്ണങ്ങളോട് കൂടിയതാണ് ഇത്തരം കുടകൾ.

18:23 (IST)13 May 2019





















Thrissur Pooram 2019: മത്സരചൂടുള്ള കുടമാറ്റം

തൃശഊർ പൂരത്തിന്റെ പ്രധാൻ ആകർഷണമായ കുടമാറ്റത്തിന് ഉപയോഗിക്കുന്നത് 5000 മുതൽ 50000 രൂപ വരെ വില വരുന്ന കുടകളാണ്. ഏകദേശം മൂന്ന് മാസത്തോളം സമയമെടുത്താണ് കുടകൾ ഒരുക്കുന്നത്. 51 സെറ്റ് കുടകളാണ് ഒരു ഭാഗം മാറ്റി അവതരിപ്പിക്കുന്നത്

18:16 (IST)13 May 2019





















Thrissur Pooram 2019: കുടമാറ്റത്തിന് തലയുയർത്തി 30 ഗജവീരന്മാർ

ഇരു വിഭാഗങ്ങളിലുമായി ആകെ 30 ആനകളാണ് കുടമാറ്റത്തിന് വേദിയൊരുക്കുന്നത്

18:07 (IST)13 May 2019





















Thrissur Pooram 2019: കുടയിൽ ദേശീയതയെ ഉയർത്തിപിടിച്ച് തിരുവമ്പാടി

ദേശീയ പതകയും ജവാന്മാരെയും അവതരിപ്പിച്ച് കുടമാറ്റം

18:06 (IST)13 May 2019





















Thrissur Pooram 2019: കുടമാറ്റം വർണ്ണ കാഴ്ചയൊരുക്കുന്നു

വർണ്ണ കാഴ്ചയൊരുക്കി തിരുവമ്പാടിയും പാറമേക്കാവ്

18:03 (IST)13 May 2019





















Thrissur Pooram 2019:  വർണവിസ്മയമായ കുടമാറ്റത്തിന് തുടക്കമായി  

തൃശൂർ പൂരത്തിലെ വർണവിസ്മയമായ കുടമാറ്റത്തിന് തുടക്കമായി. തെക്കേഗോപുരനടയിലാണ് കുടമാറ്റം നടക്കുന്നത്

17:28 (IST)13 May 2019





















Thrissur Pooram 2019: തൃശൂർ പൂരത്തിൽനിന്നുളള കാഴ്ച

17:10 (IST)13 May 2019





















Thrissur Pooram 2019: തെക്കേഗോപുര നടയിൽ ഗജവീരന്മാർ അണിനിരക്കുന്നു

കുടമാറ്റത്തിനായി തെക്കേഗോപുരനടയിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണിനിരക്കുകയാണ്. കുടമാറ്റം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പൂരപ്രേമികൾ

17:06 (IST)13 May 2019





















Thrissur Pooram 2019: കുടമാറ്റം അൽപസമയത്തിനകം

തൃശൂർ പൂരത്തിൽ ഇനി വർണക്കാഴ്ചയുടെ സമയമാണ്. പൂരത്തിലെ ഏറ്റവും ആകർഷണങ്ങളിലൊന്നായ കുടമാറ്റം അൽപസമയത്തിനകം നടക്കും. വർണങ്ങളുടെ വിസ്മയം കാണാൻ പതിനായിരങ്ങളാണ് പൂരനഗരിയിൽ തടിച്ചുകൂടിയിട്ടുളളത്

16:53 (IST)13 May 2019





















Thrissur Pooram 2019: തിരുവമ്പാടിയുടെ പാണ്ടിമേളം

ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറുകയാണ്. പാണ്ടിമേളം കഴിഞ്ഞാലുടൻ കുടമാറ്റം നടക്കും.

16:34 (IST)13 May 2019





















Thrissur Pooram 2019: ഇലഞ്ഞിത്തറ മേളം അവസാനിച്ചു

പെരുവനം കുട്ടൻമാരാർ നേതൃത്വം നൽകിയ ലോകപ്രശസ്തമായ ഇലഞ്ഞിത്തറ മേളം അവസാനിച്ചു. പൂരപ്രേമികളെ ആവേശത്തിലാക്കിയാണ് രണ്ടര മണിക്കൂറോളം മേളം നീണ്ടുനിന്നത്.

16:28 (IST)13 May 2019





















Thrissur Pooram 2019: പെരുവനം കുട്ടൻ മാരാർ തൃശൂർ പൂര നഗരിയിലേക്ക് എത്തുന്നു

ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പെരുവനം കുട്ടൻ മാരാരെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. പക്ഷേ ഇലഞ്ഞിത്തറ മേളത്തിന് നേതൃത്വം കൊടുക്കാൻ അദ്ദേഹം ഉച്ചയോടെ പൂരനഗരിയിലെത്തി

15:38 (IST)13 May 2019





















Thrissur Pooram

15:07 (IST)13 May 2019





















Thrissur Pooram 2019: ആവേശം നിറച്ച് ഇലഞ്ഞിത്തറ മേളം

പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറുകയാണ്.  ജനലക്ഷങ്ങളാണ് പൂരനഗരിയിൽ മേളപ്പെരുക്കം ആസ്വദിക്കാനായി എത്തിയിട്ടുളളത്

14:27 (IST)13 May 2019





















Thrissur Pooram 2019: ഇലഞ്ഞിത്തറ മേളം തുടങ്ങി

തൃശൂർ പൂരത്തിലെ ലോക പ്രശസ്തമായ ഇലഞ്ഞിത്തറ മേളം തുടങ്ങി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 300 പേരാണ് അണിനിരക്കുന്നത്

14:04 (IST)13 May 2019





















Thrissur Pooram 2019: പൂരനഗരിയിൽനിന്ന്

13:51 (IST)13 May 2019





















Thrissur Pooram 2019: ചെമ്പടമേളം പൂർത്തിയായി

കുട്ടൻമാരാരുടെ നേതൃത്വത്തിലുളള ചെമ്പടമേളം പൂർത്തിയായി. ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം അൽപസമയത്തിനകം തുടങ്ങും

13:22 (IST)13 May 2019





















Thrissur Pooram 2019: മഠത്തിൽ വരവ് കാണാൻ ജനത്തിരക്ക്

13:18 (IST)13 May 2019





















Thrissur Pooram 2019: തൃശൂപൂര പ്രേമികളെ ആവേശത്തിലാക്കി കുട്ടൻമാരാരുടെ മേളവിസ്മയം

കുട്ടൻമാരാരുടെ മേളവിസ്മയമായ ചെമ്പടമേളം തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടിനാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 300 പേരാണ് അണിനിരക്കുക

13:00 (IST)13 May 2019





















Thrissur Pooram 2019: മഠത്തിൽവരവ്

12:54 (IST)13 May 2019





















Thrissur Pooram 2019: പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നളളിക്കുന്നു

12:46 (IST)13 May 2019





















Thrissur Pooram 2019: ചെമ്പടമേളം തുടങ്ങി

പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നളളിക്കുന്നു. 15 ആനകളുടെയും കതിനകളുടെയും അകമ്പടിയോടെയാണ് പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നളളിക്കുന്നത്. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുളള ചെമ്പടമേളം തുടങ്ങി.

12:42 (IST)13 May 2019





















Thrissur Pooram 2019: തൃശൂർ പൂരനഗരിയിൽ വിദേശികളും

12:41 (IST)13 May 2019





















Thrissur Pooram 2019: തി​രു​വ​മ്പാ​ടി‍യുടെ മ​ഠ​ത്തി​ലേ​ക്കു​ള്ള വ​ര​വ് തുടങ്ങി

തിരുവമ്പാടിയുടെ മഠത്തിലേക്കുളള വരവ് തുടങ്ങി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽനിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നളളിക്കുന്ന ചടങ്ങാണിത്

12:18 (IST)13 May 2019





















Thrissur Pooram 2019: തേക്കിൻകാട് മൈതാനിയിൽ ആനകൾക്ക് കുളിക്കാൻ സൗകര്യം

12:16 (IST)13 May 2019





















Thrissur Pooram 2019: കൊട്ടിക്കയറി മഠത്തിൽ വരവ് പഞ്ചവാദ്യം

കോങ്ങാട് മധു പ്രമാണിയായ മഠത്തിൽ വരവ് പഞ്ചവാദ്യം പൂരപ്രേമികളെ ആവേശത്തിലാക്കി കൊട്ടിക്കയറുകയാണ്. അരമണിക്കൂറിലധികമായി മഠത്തിൽ വരവ് പഞ്ചവാദ്യം തുടങ്ങിയിട്ട്.

12:09 (IST)13 May 2019





















Thrissur Pooram 2019: ആവേശമായി തൃശൂർ പൂരം

11:35 (IST)13 May 2019





















Thrissur Pooram 2019: മഠത്തിൽ വരവ് പഞ്ചവാദ്യം തുടങ്ങി

കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് തുടക്കമായി. ചെറു പൂരങ്ങളാണ് പൂരനഗരിയിലേക്ക് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.  ആറു ഘടകപൂരങ്ങൾ വടക്കുന്നാഥനെ വണങ്ങിയശേഷം മടങ്ങിപ്പോയി. ഇനി രണ്ടു ഘടകപൂരങ്ങളാണ് എത്താനുളളത്. ഇപ്പോൾ ചൂരക്കോട്ടുകാവ് ഭഗവതിയാണ് വന്നുകൊണ്ടിരിക്കുന്നത്. 

11:29 (IST)13 May 2019





















Thrissur Pooram 2019: തൃശൂർ പൂര നഗരിയിൽനിന്നുളള കാഴ്ച

11:21 (IST)13 May 2019





















Thrissur Pooram 2019: കനത്ത സുരക്ഷയിൽ തൃശൂർ പൂരനഗരി

കനത്ത സുരക്ഷയിലാണ് ഇത്തവണ തൃശൂർ പൂരം നടക്കുന്നത്. ബാഗുകളും കവറുകളും പരിശോധിച്ച ശേഷമാണ് ക്ഷേത്രത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്തൃശൂർ പൂര നഗരിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത് 

11:02 (IST)13 May 2019





















Thrissur Pooram 2019: മഠത്തിൽ വരവ് പഞ്ചവാദ്യം അൽപസമയത്തിനകം

കോങ്ങാട് മധുവിന്റെ പ്രമാണിത്വത്തിൽ പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യം അൽപസമയത്തിനകം തുടങ്ങും. പതുക്കെ കൊട്ടിക്കയറി ആവേശത്തിന്റെ നെറുകയിൽ എത്തുന്നതാണ് മഠത്തിൽ വരവ് പഞ്ചവാദ്യം

10:59 (IST)13 May 2019





















Thrissur Pooram 2019: ഘടകപൂരങ്ങൾ പൂരനഗരിയിലേക്ക് എത്തുന്നു

10:54 (IST)13 May 2019





















Thrissur Pooram 2019: തൃശൂർ പൂരനഗരിയിൽനിന്നുളള കാഴ്ച

തൃശൂർ പൂരനഗരിയിൽനിന്നുളള കാഴ്ച #ThrissurPooram pic.twitter.com/3lWDM8y9ch— IE Malayalam (@IeMalayalam) May 13, 2019

10:48 (IST)13 May 2019





















Thrissur Pooram 2019: നാലു ഘടകപൂരങ്ങൾ എത്തി

നാലു ഘടകപൂരങ്ങൾ തൃശൂർ പൂര നഗരയിലെത്തി.  ആദ്യം എത്തിയത് കണിമംഗലം ശാസ്താവാണ്. പിന്നാലെ പനമുക്കംപിളളി, ചെമ്പുക്കാവ്, കാരമുക്ക് ലാലൂർ ഭഗവതിയും എത്തി.  അയ്യന്തോൾ ഭഗവതി വടക്കുന്നാഥനെ വണങ്ങിയശേഷം ഇപ്പോൾ പൂരനഗരിയിലേക്ക് വരികയാണ്

10:31 (IST)13 May 2019





















Thrissur Pooram 2019: കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ തൃശൂർ പൂരനഗരയിൽ

10:25 (IST)13 May 2019





















Thrissur Pooram 2019: വിശ്വപ്രസിദ്ധമായ കുടമാറ്റം വൈകിട്ട് 5.30 ന്

തൃശൂർ പൂരത്തിലെ ആകർഷണങ്ങളിലൊന്നായ തെക്കേഗോപുരനടയിലെ വിശ്വപ്രസിദ്ധമായ കുടമാറ്റം വൈകിട്ട് 5.30 നാണ്. പുലർച്ചെ മൂന്നിനാണു പൂരവെടിക്കെട്ട്

10:24 (IST)13 May 2019





















Thrissur Pooram 2019: ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം ഉച്ചയ്ക്ക് 2 മണിക്ക്

11 മണിക്ക് പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30 നാണ് കുട്ടൻ മാരാരുടെ ചെമ്പടമേളം. 2 മണിക്ക് പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45 ന് ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം

10:21 (IST)13 May 2019





















Thrissur Pooram 2019: ഘടകപൂരങ്ങൾ എത്തിച്ചേരുന്നു

10:19 (IST)13 May 2019





















Thrissur Pooram 2019: പൂരനഗരിയിലേക്ക് ഘടകപൂരങ്ങളെത്തി തുടങ്ങി

തൃശൂർ പൂരനഗരിയിലേക്ക് ഘടകപൂരങ്ങളെത്തി തുടങ്ങി. കണിമംഗലം ശാസ്താവിന്റെ വരവോടെയാണ് ഘടകപൂരങ്ങൾ എത്തിത്തുടങ്ങിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറന്നെത്തിയതോടെയാണ് തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമായത്. പൂര വിളംബര ചടങ്ങു കാണാൻ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനത്തേക്ക് തടിച്ചെത്തിയത്. നെയ്തലക്കാവ് അമ്പലത്തിൽനിന്നു വടക്കുന്നാഥന്റെ പടിഞാറേനട വരെ തിടമ്പേറ്റിയതു തെച്ചിക്കോടുകാവ് ദേവീദാസനാണ്. ദേവീദാസനിൽനിന്നും തിടമ്പ് ഏറ്റുവാങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ വടക്കുനാഥനെ വണങ്ങി തെക്കെ ഗോപുര നട തള്ളി തുറന്നതോടെ തൃശൂർ പൂര വിളംബരമായി.

പൂര വിളിബരത്തിൽ തെച്ചിക്കോട്ടുകാവു രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ കലക്ടറാണ് അനുമതി നല്‍കിയത്. കർശന ഉപാധികളോടെയാണ് അനുമതി നൽകിയത്. പൂര വിളംബരത്തിന് ഒരു മണിക്കൂർ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കലക്ടർ അധ്യക്ഷയായ സമിതി അനുമതി കൊടുത്തത്. ആനയുടെ പത്തു മീറ്റർ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നിർദേശമുണ്ടായിരുന്നു. നാല് പാപ്പാൻമാരുടെ സംരക്ഷണത്തിൽ വേണം ആനയെകൊണ്ടുവരാനെന്നും ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമേ ഉപയോഗിക്കാവൂവെന്നും ഒമ്പതര മുതൽ പത്തര വരെ മാത്രമേ എഴുന്നള്ളിക്കാൻ അനുമതി ഉള്ളൂ എന്നും വ്യവസ്ഥ ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thrissur pooram live updates thrissur pooram keralas largest temple festival today

Next Story
ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല: പിജെ ജോസഫ്kerala congress, കേരളാ കോണ്‍ഗ്രസ്,jose k mani,ജോസ് കെ മാണി, pj joseph,പിജെ ജോസഫ്, kerala congress chairman, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com