/indian-express-malayalam/media/media_files/uploads/2019/05/thrissurcats-001.jpg)
Thrissur Pooram 2019 Live Updates: പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരം. വര്‍ണാഭമായ വെടിക്കെട്ടിന് ശേഷം തൃശൂരില്‍ ഇന്ന് പകല്‍പൂരം. ഉച്ചയോടെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഉപചാരംചൊല്ലി പിരിയും. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും പൂരപ്രേമികളുടെ കാതും കണ്ണും കുളിർപ്പിച്ചു. പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകിയ ഇലഞ്ഞിത്തറ മേളം പൂരാവേശത്തെ കൊടുമുടിയിലെത്തിച്ചു. തുടർന്ന് നടന്ന കുടമാറ്റം വർണവിസ്മയ കാഴ്ചയൊരുക്കി. ആയിരങ്ങളാണ് തൃശൂർ പൂരനഗരിയിലേക്ക് ഒഴുകിയെത്തിയത്.
Thrissur Pooram 2019 LIVE updates
കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളിലേക്ക് കടന്നത്. കണിമംഗലം ശാസ്താവാണ് വടക്കുംനാഥനെ ദർശിക്കാൻ ആദ്യം എത്തിയത്. തെക്കേ ഗോപുരം വഴിയാണ് ശാസ്താവ് വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്ക് കടന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവിന്റെ എഴുന്നളളത്ത്. ശാസ്താവ് എത്തിയതോടെ പൂരദിനത്തിലെ ആദ്യമേളം കൊട്ടിക്കയറി. വടക്കുംനാഥനെ കണ്ടു വണങ്ങിയശേഷം കണിമംഗലം ശാസ്താവ് തിരികെ പോയി.
Thrissur Pooram 2019: തൃശൂർ പൂരം: ചെറുപൂരങ്ങളുടെ വരവ് പൂർത്തിയായി
കണിമംഗലം ശാസ്താവിനു പിന്നാലെ കാരമുക്ക് ലാലൂർ ഭഗവതിയും പനമുക്കംപളളി ശാസ്താവും അയ്യന്തോൾ ഭഗവതിയും ചെമ്പുക്കാവ് ഭഗവതിയും നെയ്തലക്കാവിലമ്മയും വടക്കുംനാഥനെ തൊഴാൻ എത്തി. ഓരോ ഭഗവതിയും എത്തുമ്പോൾ ശ്രീമൂലസ്ഥാനത്ത് ഓരോ മേളം കൊട്ടിക്കയറി. തൃശൂർ പൂരത്തെ വേറിട്ടുനിർത്തുന്നതും ഇതാണ്. ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെയാണ് തൃശൂര്‍ പൂര ചടങ്ങുകൾക്ക് തുടക്കമായത്.
Live Blog
Thrissur Pooram 2019 Celebration in Kerala Live Updates:കുട്ടൻ മാരാർ നേതൃത്വം നൽകിയ ഇലഞ്ഞിത്തറ മേളം പൂരാവേശത്തെ കൊടുമുടിയിലെത്തിച്ചു
ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പെരുവനം കുട്ടൻ മാരാരെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. പക്ഷേ ഇലഞ്ഞിത്തറ മേളത്തിന് നേതൃത്വം കൊടുക്കാൻ അദ്ദേഹം ഉച്ചയോടെ പൂരനഗരിയിലെത്തി
Peruvanam Kuttan Marar arriving for Ilanjitharamelam despite an uneasiness he caused during the beginning of pooram. #thrissurpooram2019#ThrissurPoorampic.twitter.com/Eswz6WTKHv
— gopikavarrier (@gopikavarrier1) May 13, 2019
ആവേശലഹരിയിൽ തൃശൂർ പൂരം #ThrissurPoorampic.twitter.com/466BYoBdzd
— IE Malayalam (@IeMalayalam) May 13, 2019
മഠത്തിൽ വരവ് കാണാൻ ജനത്തിരക്ക്#ThrissurPooram pic.twitter.com/mQgL0XyqfF
— IE Malayalam (@IeMalayalam) May 13, 2019
പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നളളിക്കുന്നു#ThrissurPooram pic.twitter.com/5AESu3Pr6P
— IE Malayalam (@IeMalayalam) May 13, 2019
തൃശൂർ പൂരം കാണാൻ വിദേശികളും#ThrissurPooram pic.twitter.com/sGZEt1V31m
— IE Malayalam (@IeMalayalam) May 13, 2019
കനത്ത ചൂടിനെ തുടർന്ന് എഴുന്നള്ളിപ്പിനുള്ള ആനകൾക്ക് തേക്കിൻകാട് മൈതാനിയിൽ തന്നെ കുളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് #ThrissurPoorampic.twitter.com/zXQgSrAdVw
— IE Malayalam (@IeMalayalam) May 13, 2019
പൂരാവേശത്തിൽ തൃശൂർ#ThrissurPooram pic.twitter.com/qMcmFqteyB
— IE Malayalam (@IeMalayalam) May 13, 2019
കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് തുടക്കമായി. ചെറു പൂരങ്ങളാണ് പൂരനഗരിയിലേക്ക് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. ആറു ഘടകപൂരങ്ങൾ വടക്കുന്നാഥനെ വണങ്ങിയശേഷം മടങ്ങിപ്പോയി. ഇനി രണ്ടു ഘടകപൂരങ്ങളാണ് എത്താനുളളത്. ഇപ്പോൾ ചൂരക്കോട്ടുകാവ് ഭഗവതിയാണ് വന്നുകൊണ്ടിരിക്കുന്നത്.
കനത്ത സുരക്ഷയിലാണ് ഇത്തവണ തൃശൂർ പൂരം നടക്കുന്നത്. ബാഗുകളും കവറുകളും പരിശോധിച്ച ശേഷമാണ് ക്ഷേത്രത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്തൃശൂർ പൂര നഗരിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത്
തൃശൂർ പൂര നഗരിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത് #ThrissurPoorampic.twitter.com/J1xCU32qYX
— IE Malayalam (@IeMalayalam) May 13, 2019
11 മണിക്ക് പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30 നാണ് കുട്ടൻ മാരാരുടെ ചെമ്പടമേളം. 2 മണിക്ക് പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45 ന് ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം
പൂര വിളിബരത്തിൽ തെച്ചിക്കോട്ടുകാവു രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ കലക്ടറാണ് അനുമതി നല്‍കിയത്. കർശന ഉപാധികളോടെയാണ് അനുമതി നൽകിയത്. പൂര വിളംബരത്തിന് ഒരു മണിക്കൂർ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കലക്ടർ അധ്യക്ഷയായ സമിതി അനുമതി കൊടുത്തത്. ആനയുടെ പത്തു മീറ്റർ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നിർദേശമുണ്ടായിരുന്നു. നാല് പാപ്പാൻമാരുടെ സംരക്ഷണത്തിൽ വേണം ആനയെകൊണ്ടുവരാനെന്നും ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമേ ഉപയോഗിക്കാവൂവെന്നും ഒമ്പതര മുതൽ പത്തര വരെ മാത്രമേ എഴുന്നള്ളിക്കാൻ അനുമതി ഉള്ളൂ എന്നും വ്യവസ്ഥ ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights