scorecardresearch

ആളും ആരവങ്ങളുമില്ല, ചടങ്ങിലൊതുങ്ങി തൃശൂർ പൂരം

ഇരുക്ഷേത്രങ്ങളിലും രാവിലെ ആറാട്ട് നടന്നു. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തിയത്

ഇരുക്ഷേത്രങ്ങളിലും രാവിലെ ആറാട്ട് നടന്നു. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തിയത്

author-image
WebDesk
New Update
thrissur pooram, ie malayalam

തൃശൂർ: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ ചടങ്ങുകളിലൊതുങ്ങി തൃശൂർ പൂരം അവസാനിച്ചു. രാവിലെ ഒന്‍പതുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ശേഷം പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടച്ചു. ഇരുക്ഷേത്രങ്ങളിലും രാവിലെ ആറാട്ട് നടന്നു. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തിയത്.

Advertisment

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനപ്പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ കലക്ടർ ഇത് തള്ളുകയായിരുന്നു. നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമാണെന്നും അനുമതി നല്‍കാന്‍ കഴിയില്ലെന്നും കലക്ടര്‍ വ്യക്തമാക്കുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ് രോഗികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാറമേക്കാവ് വിഭാഗം ആവശ്യം ഉന്നയിച്ചത്.

Read More: Coronavirus Kerala Live Updates: ലോക്ക്ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസിനെതിരെ കേസ്

ലോക്ക്ഡൗണിനെ തുടർന്നാണ് ഒരാനപ്പുറത്തെ പൂരം പോലും ഒഴിവാക്കിയത്. ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. പക്ഷേ ഇത്തവണ താന്ത്രിക ചടങ്ങുകള്‍ മാത്രം നടന്നു. കൊടിയേറ്റവും കര്‍ശന നിയന്ത്രണങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്.

Advertisment

ലോക്ക്ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നു. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം.

പൂരത്തില്‍ പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളും അടഞ്ഞു കിടന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഭക്തര്‍ക്കു പ്രവേശനം അനുവദിച്ചില്ല. തൃശൂര്‍ പൂരത്തിന്റെ പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും കൃത്യമായി പൂര്‍ത്തിയാക്കണമെങ്കില്‍ ആനയും മേളവും വെടിക്കെട്ടും വേണം. ഒരു ആനയെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്. 58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശൂര്‍ പൂരം ഇതാദ്യമായി നടക്കാതിരുന്നത്.

Thrissur Pooram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: