തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചില്ലെങ്കിൽ പൂരം ചടങ്ങാക്കി മാറ്റുമെന്ന് പാറമേക്കാവ് വിഭാഗം. പമ്പരാഗതമായുള്ള വെടിക്കെട്ട് നടത്താനുള്ള ലൈസൻസ് നൽകിയില്ലെങ്കില്ലെങ്കിൽ കുടമാറ്റവും, ഇലഞ്ഞിത്തറമേളവും തങ്ങൾ ഒഴിവാക്കുമെന്നും പാറമേക്കാവ് ഭാരവാഹികൾ പറയുന്നു. ശിവകശി പടക്കങ്ങൾ വെച്ചുള്ള വെടിക്കെട്ടിന് പാറമേക്കാവ് ഉണ്ടാകില്ലെന്നും പാറമേക്കാവ് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ വെടിക്കെട്ടിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൂരത്തിന്റെ സംഘാടകർ കേന്ദ്ര- സംസ്ഥാന മന്ത്രിമാരെ കണ്ടിരുന്നു. എന്നാൽ നിയമപരമായ അനുമതി നൽകാൻ ആർക്കും സാധിച്ചില്ല. വെടിക്കെട്ടിന് അനുമതി നൽകേണ്ട ജില്ല കളക്ടർ നിയമകുരുക്ക് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ