തൃശൂര്‍: തൃശൂർ പൂരം വെടിക്കെട്ടിന് നിയമപരമായി അനുമതി നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. തൃശൂരില്‍ നിന്നുള്ള മന്ത്രി വി.എസ്. സുനില്‍കുമാറുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

തൃശൂര്‍പൂരത്തില്‍ വെടിക്കെട്ട് നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കവെയാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിച്ചിരിക്കുന്നത്. പൂരങ്ങളോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള തീരുമാനത്തെത്തുടര്‍ന്ന് ഉത്രാളിക്കാവ് പൂരത്തിനുമുന്നോടിയായി തൃശൂരില്‍ ഹര്‍ത്താല്‍വരെ നടത്തിയതാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചാണ് ഹർത്താൽ സംഘടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ