തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് കഴിഞ്ഞ തവണത്തെ പോലെ ആചാരാനുസരണം നടക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. പൂരത്തിന്റെ പകിട്ടിനും ഗമയ്ക്കും കുറവില്ലാതെ തന്നെയായിരിക്കും ഇത്തവണയും ആഘോഷങ്ങള്‍ നടക്കുക എന്നും മന്ത്രി വ്യക്തമാക്കി. പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read More: പൂരവും തെച്ചിക്കോട്ടുകാവും; വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടി.വി.അനുപമ
ഓലപ്പടക്കം ഉപയോഗിക്കുന്നിന്റെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഓലപ്പടക്കം പൊട്ടിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. അതിനുശേഷമായിരിക്കും വെടിക്കെട്ടിന് ഓലപ്പടക്കം ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.

പെട്രോളിയും ആന്‍ഡ് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിഷ്‌കര്‍ഷിച്ചുള്ള എല്ലാ നിയമങ്ങളും പാലിച്ചായിരിക്കും ഇത്തവണ വെടിക്കെട്ട് നടത്തുക. ചട്ടങ്ങളും നിയമങ്ങളും പൂര്‍ണമായും പാലിക്കും. അമിട്ട്, കുഴിമിന്നി, ഗുണ്ട് എന്നിവ ഉപയോഗിച്ച് വെടിക്കെട്ട് നടത്താന്‍ യാതൊരു നിയമതടസവും നിലവില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് തുടരും; തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ സാധിക്കില്ല
ഹരിത ചട്ടം പാലിച്ചായിരിക്കും ഇത്തവണ പൂര്‍ണമായും പൂരം നടത്തുക. പ്ലാസ്റ്റിക് ക്യാരി ബാഗുകളും, പ്ലാസ്റ്റിക് ഉത്പന്നങ്ങളും പൂര്‍ണമായു ഒഴിവാക്കണം. അതേസമയം, ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൂര ദിവസങ്ങളില്‍ നഗരത്തില്‍ കര്‍ശന സുരക്ഷ ഒരുക്കും. പൂരത്തിന് വരുന്നവര്‍ സ്യൂട്ട് കേയ്‌സുകളും ബാഗുകളും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹാന്‍ഡ് ബാഗുകള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ 110 ലേറെ സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനമായി. കഴിഞ്ഞ തവണ 60 സിസിടിവികളായിരുന്നു ആകെ സ്ഥാപിച്ചിരുന്നത്. അമ്പലത്തിനകത്ത് ഇലഞ്ഞിത്തറ മേളം നടക്കുന്ന സമയത്തും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെയ് 13 നാണ് തൃശൂര്‍ പൂരം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായിട്ടില്ല. പൂരം എല്ലാ വര്‍ഷത്തേയും പോലെ ആചാര പ്രകാരവും ആഢംബര പൂര്‍വ്വവും ആഘോഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പൂരപ്രേമികൾക്ക് നിരാശ, തെച്ചിക്കോട്ടുകാവിന്റെ വിലക്ക് തുടരും
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് തുടരും. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ഇപ്പോഴും തുടരുകയാണ്.
ഫെബ്രുവരി പത്തിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള വഴികള്‍ അടഞ്ഞു. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.
Read More: വിഷു ആശംസകള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘സേവ് രാമന്‍’ ക്യാമ്പയിന്‍
തൃശൂര്‍ പൂരത്തിന് വിളംബരമെന്നോണം നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുരനട തുറക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇത്തവണ വിലക്ക് തുടരുകയാണെങ്കില്‍ ഈ ചടങ്ങില്‍ നിന്ന് തെച്ചിക്കോട്ടുകാവിനെ ഒഴിവാക്കേണ്ടി വരും. എന്നാല്‍, ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്ത് ആലോചിക്കുമെന്ന് തൃശൂര്‍ എംഎല്‍എയും മന്ത്രിയുമായ വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.