ന്യൂഡല്‍ഹി: തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള നടപടിയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ആചാര പ്രകാരമുള്ള സമയത്തു തന്നെ വെടിക്കെട്ട് നടത്താമെന്നും കോടതി ഉത്തരവിട്ടു. പടക്കത്തിനും സമയത്തിനും കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന ഉത്തരവിലാണ് സുപ്രീം കോടതി ഇന്ന് ഭേദഗതി വരുത്തിയത്. അതേസമയം, വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നിയന്ത്രണം നീക്കണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.