തൃശ്ശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനമായില്ല

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു

Thrissur Pooram, തൃശ്ശൂര്‍ പൂരം, Thrissur Pooram news, തൃശ്ശൂര്‍ പൂരം വാര്‍ത്തകള്‍, Thrissur Pooram updates, Covid Restrictions, കോവിഡ് നിയന്ത്രണങ്ങള്‍, Covid 19, കോവിഡ് 19, Covid 19 news, കോവിഡ് വാര്‍ത്തകള്‍, Covid 19 Kerala, Covid 19 Latest Updates, Kerala News, കേരള വാര്‍ത്തകള്‍, Indian Express Malayalam, IE Malayalam, ഐഇ മലയാളം

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു. പൂരം അട്ടിമറിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റെ പ്രധാന ആരോപണം.

ആന പാപ്പാൻമാരുടെ ആർ.ടി.പി.സി.ആർ. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്‌സിൻ എടുത്തവർക്കും അനുമതി നൽകണമെന്നും ആവശ്യം ഉയർന്നു. നാളത്തെ യോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് കലക്ടർ അറിയിച്ചു. ഇന്നത്തെ യോഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല.

പൂരത്തിനുളള പ്രവേശനപാസ് നാളെ പത്ത് മണി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. പൂരത്തിന് 72 മണിക്കൂര്‍ മുമ്പാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ടത്. ഈ പരിശോധനാഫലം പോർട്ടലിൽ അപ്ലോഡ് ചെയ്താൽ മാത്രമേ പൂരത്തിനുള്ള പാസ് കിട്ടൂ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thrissur pooram execution meeting tomorrow

Next Story
വളർത്തുനായയെ കെട്ടിവലിച്ച സംഭവം: ഉടമ അറസ്റ്റിൽMalappuram Dog, മലപ്പുറത്ത് നായയോട് ക്രൂരത, Dog dragged, നായയെ വലിച്ചിഴച്ചു, Dog cruelty, നായയോട് ക്രൂരത,Cruelty against dog in Kerala, Malayalam news, മലയാളം വാര്‍ത്തകള്‍, latest malayalam news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com