തൃശ്ശൂർ: പൂരങ്ങളുടെ പൂരമെന്ന് പെരുമകേട്ട തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയിറങ്ങും. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും വടക്കും നാഥനെ സാക്ഷിയാക്കി ശ്രിമൂലസ്ഥാനത്ത് നിന്ന് ഉപചാരം ചൊല്ലി പിരിയും. പൊതുവെ സ്ത്രീകളുടേയും കുട്ടികളുടേയും പൂരമെന്നാണ് പകല്‍പ്പൂരം അറിയപ്പെടുന്നത്. രാവിലെ 8.30 ഓടെയാണ് പകല്‍പ്പൂരം ആരംഭിയ്ക്കുന്നത്. ഉച്ചയാകുന്നതോടെ ആനയും മേളവും ഉപചാരം ചൊല്ലിപ്പിരിയും. ഓരോപൂരപ്രേമിയുടെയും മനസിനെ അല്‍പ്പമൊന്ന് വേദനിപ്പിയ്ക്കുന്നതാണ് ഉപചാരം ചൊല്ലി പിരിയല്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ