തൃശൂർ: തൃശൂർ പഴയന്നൂരിൽ പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊലപാതകം. ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Read Also: പ്രതീക്ഷയുണ്ട്, കോവിഡ് വാക്‌സിൻ ഈ വർഷം അവസാനത്തോടെ പുറത്തിറക്കാൻ സാധിച്ചേക്കും: ലോകാരോഗ്യസംഘടന

ഇന്നു രാവിലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. എട്ട് മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത ഒരു ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സതീഷ് അറസ്റ്റിലാകുന്നത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. മലപ്പുറത്തായിരുന്നു ഇയാളുടെ താമസം.

Read Also:സ്വർണക്കടത്ത് കേസിലെ തീവ്രവാദ ബന്ധം: എൻഐഎ പ്രതിരോധത്തിൽ, കാര്യമായ തെളിവുകളില്ല

കഴിഞ്ഞ ദിവസം തൃശൂരിൽ സതീഷ് എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ മലപ്പുറത്തുനിന്ന് രണ്ട് പേർ സതീഷിനെ തേടിയെത്തിയതായി നാട്ടുകാർ പറയുന്നു. മലപ്പുറത്ത് നടന്ന എന്തെങ്കിലും സംഭവങ്ങളുടെ ഭാഗമായാണോ കൊലയെന്ന് പൊലീസ് സംശയിക്കുന്നു. ആളൊഴിഞ്ഞ വീട്ടിലെ വരാന്തയിലാണ് മൃതദേഹം കിടക്കുന്നുണ്ടായിരുന്നത്. ഈ വീട്ടിൽ പലപ്പോഴും മദ്യപരുടെ സംഘമെത്താറുണ്ടെന്നും ഓളിയും ബഹളവും കേൾക്കാറുണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.