തൃശൂർ: ഇരിങ്ങാലക്കുടയിൽ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വാമി എന്ന് വിളിപ്പേരുള്ള മിഥുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതിയെ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് ചെയ്തത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തയുടനെ ഇയാളെ സബ്ജയിലിലേക്ക് മാറ്റും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ