തൃശൂർ: നഗരത്തിന് സമീപം സ്വകാര്യ ഹോട്ടലിൽ തീപിടിത്തം. ജോയ്സ് പാലസ് ഹോട്ടലിലാണ് തീ പിടുത്തമുണ്ടായത്. അഗ്‌നിശമന സേന തീ അണച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല. ഹോട്ടലിന് സമീപത്തുളള ചെറിയ കെട്ടിടത്തിൽ മാലിന്യം കത്തിച്ചപ്പോഴാണ് തീ പടർന്നത്. ഇത് ഹോട്ടലിലേക്ക് പടരാൻ തുടങ്ങിയപ്പോഴേക്കും ഹോട്ടൽ ജീവനക്കാരും അഗ്നിശമന സേനാ അംഗങ്ങളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അഗ്നിശമന സേന അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ