ത്യശ്ശൂര്‍: തിമിംഗലത്തിന്റ ജഡം തീരത്തടിഞ്ഞു. തൃശ്ശൂര്‍ എടക്കഴിയൂരാണ് സംഭവം. 25 നീളവും 15 അടി വീതിയുമുള്ള ഭീമന്‍ തിമിംഗലമാണ് തീരത്തടിഞ്ഞത്.

ഇന്നലെയായിരുന്നു തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞത്. പത്ത് ടണ്‍ ഭാരമുണ്ടാകും ജഡത്തിനുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്ന് ആഴ്ചയോളം പഴക്കമുള്ളതാണ് ജഡം.

തിമിംഗലത്തിന്റെ തലയും വാലും നഷ്ടപ്പെട്ട നിലയിലാണ് ജഡം കരയ്ക്കടിഞ്ഞത്. കടലില്‍ വച്ചുണ്ടായ എന്തെങ്കിലും അപകടത്തിലാകാം തിമിംഗലം ചത്തതെന്നാണ് നിഗമനം.

വൈകിട്ടോടെ ആരോഗ്യ വകുപ്പില്‍ നിന്നും അധികൃതര്‍ എത്തി ജഡം മറവു ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.