തൃശ്ശൂരിൽ വീടിനു തീപിടിച്ച് രണ്ടു കുട്ടികൾ മരിച്ചു

ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (2 വയസ്സ്) എന്നിവരാണ് മരിച്ചത്

fire, തീ, ie malayalam, ഐഇ മലയാളം

വടക്കാഞ്ചേരി: തൃശ്ശൂരിൽ വീടിന് തീപിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (2 വയസ്സ്) എന്നിവരാണ് മരിച്ചത്. ഡാൻഡേഴ്സ് ജോ (46), ഭാര്യ ബിന്ദു (36) മൂത്തമകൾ സലസ് നിയ (12) എന്നിവർക്ക് ഗുരുതര പൊള്ളലേറ്റു. ഇവരെ തൃശ്ശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെയാണ് കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മുറിക്കുളളിലെ ഇൻവെർട്ടർ പൊട്ടിത്തെറിച്ചാവാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ പുറത്തെത്തിക്കാൻ ശ്രമിക്കും മുൻപേ തീ പടർന്നു പിടിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thrissur house fire two children died

Next Story
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X