തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കൂട്ടിപ്പറമ്പില്‍ സുരേഷ്കുമാര്‍, ഭാര്യ ധന്യ, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.

നാട്ടുകാർ രക്ഷപ്പെടുത്തിയ ഇളയ കുട്ടി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പക്ഷേ ഈ കുട്ടിയുടെ നില അതീവ ഗുരുതരമാണ്. സാന്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കൂട്ട ആത്മഹത്യയെന്നാണ് വിവരം.

സുരേഷ് കുമാറിനെ വീടിന്റെ മുറ്റത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ധന്യയെയും മക്കളെയും കിണറ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ