തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്നു തെറിച്ചുവീണ് യുവതിക്കു പരുക്ക്. മതിലകം സ്വദേശി അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്. പിൻവശത്തെ വാതിലിന് സമീപം നിൽക്കുകയായിരുന്ന ഇവർ ബസ് തിരിയുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഇരിങ്ങാലക്കുട ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാട്ടൂർ റോഡിൽ നിന്ന് ബൈപാസ് റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം.


പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.