/indian-express-malayalam/media/media_files/uploads/2017/12/robbery-cats.jpg)
കൊച്ചി: തൃപ്പൂണിത്തുറയിൽ വീട്ടുകാരെ ആക്രമിച്ച് വീട് കൊള്ളയടിച്ച സംഘം മഹാരാഷ്ട്രയിൽ നിന്നുള്ളവരാണെന്ന് പൊലീസ് നിഗമനം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശികളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന് പുറമേ മുൻപ് തിരുവനന്തപുരത്ത് മോഷണം നടത്തിയതും ഇതേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.
ഹിന്ദിയും ഇംഗ്ലീഷും മലയാളവും സംസാരിക്കാനറിയാവുന്ന എട്ടിലേറെ പേർ സംഘത്തിലുണ്ടാകും. മോഷണക്കേസിൽ മുൻപ് തിരുവനന്തപുരത്ത് പിടിയിലായ വികാസ് ഗൗഡാജി ചൗഹാനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
തീവണ്ടിയിൽ സഞ്ചരിക്കുന്ന സംഘം റെയിൽപാളത്തിന് സമീപത്തുള്ള ഒറ്റപ്പെട്ട വീടുകളാണ് ആക്രമിക്കുന്നതെന്ന് കൊച്ചി റേഞ്ച് ഐജി പി.വിജയൻ, പൊലീസ് മേധാവികൾക്കയച്ച കത്തിൽ പറയുന്നു. കണ്ണൂർ, കോഴിക്കോട്, മംഗലാപുരം മേഖലകളിൽ സംഘം മോഷണം നടത്തിയിട്ടുണ്ടെന്നും, ഒറ്റ മൊബൈൽ ഫോൺ മാത്രമാണ് സംഘം ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതെന്നും ഐജി പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.